മാരുതി സുസുകിയുടെ അറ്റാദായത്തില്‍ 15.8 ശതമാനം വര്‍ധന

മാരുതി സുസുകിയുടെ അറ്റാദായത്തില്‍ 15.8 ശതമാനം വര്‍ധന

ന്യൂ ഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകിയുടെ മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ 15.8 ശതമാനം വര്‍ധന. 2016-17 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 1,709 കോടി രൂപയാണ് അറ്റാദായം കൈവരിച്ചത്.

വില്‍പ്പന വര്‍ധിച്ചതും ഉയര്‍ന്ന സെഗ്‌മെന്റ് മോഡലുകളുടെ വിപണി വിഹിതം വര്‍ധിച്ചതും പൂര്‍ണ്ണ ഉല്‍പ്പാദനശേഷി കൈവരിച്ചതും ചെലവുകള്‍ കുറച്ചതുമെല്ലാം ലാഭം വര്‍ധിക്കാന്‍ ഇടയാക്കിയെന്ന് കമ്പനി വ്യക്തമാക്കി.

മാര്‍ച്ച് പാദത്തില്‍ 18,005 കോടി രൂപയുടെ വില്‍പ്പനയാണ് കൈവരിച്ചത്. 2015-16 മാര്‍ച്ച് പാദത്തേക്കാള്‍ 20.3 ശതമാനം വര്‍ധന. മാര്‍ച്ച് പാദത്തിലെ വില്‍പ്പന മുന്‍ വര്‍ഷം ഇതേ പാദത്തേക്കാള്‍ 15 ശതമാനം വര്‍ധിച്ചു. 4,14,439 വാഹനങ്ങളാണ് വിറ്റത്. ഓഹരിയൊന്നിന് 75 രൂപ കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചു.

Comments

comments

Categories: Auto