സിപിഎമ്മിനെ തകര്‍ക്കാന്‍ സിപിഐ ശ്രമിക്കുന്നു: കോടിയേരി

സിപിഎമ്മിനെ തകര്‍ക്കാന്‍ സിപിഐ ശ്രമിക്കുന്നു: കോടിയേരി

തിരുവനന്തപുരം: സിപിഎം വിരുദ്ധത സൃഷ്ടിക്കാന്‍ സിപിഐ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐയിലെ ഒരു വിഭാഗം നേതാക്കളാണ് ഇതിനെല്ലാം പിന്നില്‍. എന്നാല്‍ സിപിഎമ്മിനെതിരേയുള്ള നീക്കത്തില്‍ സിപിഐയിലുള്ള എല്ലാവരുടെയും പിന്തുണയില്ലെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം ആക്രമിക്കാനും ഒറ്റപ്പെടുത്താനുമാണു സിപിഐ ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

Comments

comments

Categories: Politics, Top Stories

Related Articles