സേവന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടി

സേവന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടി

ന്യൂഡെല്‍ഹി: ലക്ഷകണക്കിന് സേവനദാതാക്കള്‍ക്ക് ആശ്വാസം നല്‍കികൊണ്ട് സേവന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി കേന്ദ്ര സര്‍ക്കാര്‍ അഞ്ച് ദിവസം നീട്ടി. ഒക്‌റ്റോബര്‍ ഒന്നു മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ സേവന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയിതി ഏപ്രില്‍ 25ല്‍ നിന്നും ഏപ്രില്‍ 30ലേക്ക് നീട്ടിയതായി സിബിഇസി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്) ഓഫീസ് ഉത്തരവിലൂടെ അറിയിച്ചു.

എല്ലാ സേവന നികുതിദായകരും അര്‍ധവാര്‍ഷികാടിസ്ഥാനത്തില്‍ പിഴ ഒഴിവാക്കുന്നതിന് നിശ്ചിത തിയതിക്കുള്ളില്‍ തന്നെ സേവന നികുതി ടിട്ടേണ്‍ ഫയല്‍ ചെയ്യണം. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നിശ്ചിത തിയതി ഒക്‌റ്റോബര്‍ 25ാണ്. ഓക്‌റ്റോബര്‍-മാര്‍ച്ച് കാലയളവിലെ നികുതി റിട്ടേണ്‍ ഇതുവരെ ഫയല്‍ ചെയ്തിരുന്ന അവസാന തിയതി ഏപ്രില്‍ 25ാണ്. എന്നാല്‍, ഏപ്രില്‍ 25ന് എസിഇഎസ് (ഓട്ടോമേഷന്‍ ഓഫ് സെന്‍ട്രല്‍ എക്‌സൈസ്, സര്‍വീസ് ടാക്‌സ്) വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുന്നതില്‍ നികുതിദായകര്‍ ബുദ്ധിമുട്ട് അഭിമുഖീകരിച്ചതിനെ തുടര്‍ന്നാണ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തിയതി നീട്ടി നല്‍കിയിട്ടുള്ളത്.

Comments

comments

Categories: Top Stories

Related Articles