ജിഐസി ഹൗസിംഗ് ഫിനാന്‍സിന്റെ അറ്റ ലാഭം 24 ശതമാനം വര്‍ധിച്ചു

ജിഐസി ഹൗസിംഗ് ഫിനാന്‍സിന്റെ അറ്റ ലാഭം 24 ശതമാനം വര്‍ധിച്ചു

അറ്റ ലാഭം 47 കോടി രൂപ

ന്യൂ ഡെല്‍ഹി ; 2016-17 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ജിഐസി ഹൗസിംഗ് ഫിനാന്‍സിന്റെ അറ്റ ലാഭം 24.4 ശതമാനം വര്‍ധിച്ചു. മാര്‍ച്ച് പാദത്തില്‍ 46.61 കോടി രൂപയാണ് അറ്റ ലാഭം കൈവരിച്ചത്. 2015-16 ലെ നാലാം പാദത്തില്‍ 35.87 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റ ലാഭം. നാലാം പാദത്തിലെ ആകെ വരുമാനം 266.63 കോടി രൂപയായി വര്‍ധിച്ചതായി ജിഐസി ഹൗസിംഗ് ഫിനാന്‍സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 233.48 കോടി രൂപയാണ് ആകെ വരുമാനം നേടിയത്.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റ ലാഭം 18.7 ശതമാനം വര്‍ധിച്ച് 147.73 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 124.50 കോടി രൂപ ആയിരുന്നു അറ്റ ലാഭം. ആകെ വരുമാനം 1001.74 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം 876.37 കോടി രൂപയായിരുന്നു. 2017 മാര്‍ച്ച് അവസാനം കമ്പനിയുടെ ആകെ അസ്സറ്റ്‌സ് 9,404.49 കോടി രൂപയാണ്. മുന്‍ വര്‍ഷം 8,021.38 കോടി രൂപയായിരുന്നു.

2016-17 വര്‍ഷത്തേക്ക് ഓഹരിയൊന്നിന് അഞ്ച് രൂപ ലാഭവിഹിതം നല്‍കാന്‍ കമ്പനി ഡയറക്റ്റര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

Comments

comments

Categories: Business & Economy