നാലാം വ്യവസായ വിപ്ലവം പരിസ്ഥിതിയെ സംരക്ഷിക്കുമോ?

നാലാം വ്യവസായ വിപ്ലവം പരിസ്ഥിതിയെ സംരക്ഷിക്കുമോ?
വ്യവസായികളാല്‍ രൂപപ്പെടുത്തപ്പെട്ട ഒന്നാണെങ്കിലും നാം ജീവിക്കുന്ന ഈ ലോകം
സാങ്കേതികവിദഗ്ധരാല്‍ വളരെയധികം പരിവര്‍ത്തനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.
പുതിയ കണ്ടുപിടിത്തങ്ങള്‍ വളരെ വേഗത്തിലും കാര്യക്ഷമമായും
സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യ ഇന്ന് കൂടുതല്‍ പരസ്പരം
ബന്ധപ്പെട്ടിരിക്കുകയാണ്. ഡിജിറ്റല്‍, ഭൗതിക മണ്ഡലങ്ങളുടെ സംയോജനം നാം
ദര്‍ശിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതാണ് നാലാം വ്യവസായ വിപ്ലവം.

ഭൂരിഭാഗം ആളുകളെ സംബന്ധിച്ചും ആദ്യ മൂന്ന് വ്യവസായ വിപ്ലവങ്ങളും സംഭവിക്കുകയായിരുന്നു. ഇവയില്‍ പലര്‍ക്കും വ്യവസായ വിപ്ലവങ്ങളുടെമേല്‍ വലിയ സ്വാധീനം ഉണ്ടായിരുന്നില്ല എന്നുതന്നെ പറയാം. പഴയ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുമോ? മുന്‍കാലങ്ങളിലെ പോലെ പരിവര്‍ത്തനം നമ്മളില്‍ ഉണ്ടാകുകയാണോ ചെയ്യുക? അതോ നമുക്ക് വേണ്ട ഭാവി സൃഷ്ടിച്ചെടുക്കാന്‍ ബോധപൂര്‍വമായ ഒരു രൂപീകരണം ഉണ്ടാകുമോ? നാലാം വ്യവസായ വിപ്ലവത്തിന്റെ ഈ ഘട്ടത്തില്‍ വളരെയധികം പ്രസക്തമാകുകയാണ് ഈ ചോദ്യങ്ങള്‍.

താത്വികമായ ചോദ്യങ്ങളല്ല ഇവയൊന്നും മറിച്ച്, പ്രായോഗികമായവയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സിന്തെറ്റിക് ബയോളജി തുടങ്ങിയ രംഗങ്ങളിലെ കണ്ടെത്തലുകളും ഇന്റര്‍നെറ്റുമെല്ലാം നമ്മുടെ ജീവിതത്തിന്റെ പല മേഖലകളെയും മാറ്റിക്കുറിക്കുകയാണ്. ഈ മാറ്റങ്ങള്‍ നിലവിലുള്ള തൊഴിലുകളിലും ഗതാഗത സംവിധാനത്തിലുമൊക്കെ ഏതു രീതിയില്‍ മാറ്റം കൊണ്ടുവരുമെന്ന കാര്യം വളരെയധികം ശ്രദ്ധയോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു. സാധനങ്ങളുടെ ഉല്‍പ്പാദനത്തെയും വില്‍പ്പനയെയും ഇത് എങ്ങനെ ബാധിക്കുമെന്നും സേവനങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും അറിയേണ്ടിയിരിക്കുന്നു. ഇവയെല്ലാം പ്രകൃതിയോടുള്ള നമ്മുടെ ഇടപെടലിനെയും തകര്‍ത്തേക്കാം.

ആദ്യ മൂന്ന് വ്യവസായ വിപ്ലവങ്ങളും ഇന്ന് കാണുന്ന പല പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ലോക ജനസംഖ്യയുടെ 92 ശതമാനവും നേരിടുന്ന വായുമലിനീകരണം, കാലാവസ്ഥ വ്യതിയാനം, മല്‍സ്യ സമ്പത്തില്‍ ഉണ്ടായ കുറവ്, നദികളിലും മണ്ണിലും നിറയുന്ന വിഷാംശം, കരയിലും കടലിലും കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍, വനനശീകരണം തുടങ്ങിയവയെല്ലാം വ്യവസായ വിപ്ലവത്തിന്റെ അനന്തരഫലമായി കണക്കാക്കാം. പരിസ്ഥിതി പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന തരത്തില്‍ നാലാം വ്യവസായ വിപ്ലവത്തെ മാറ്റാനുള്ള അവസരം നമുക്കിപ്പോള്‍ ഉണ്ട്.

ഭൂമിക്ക് മുതല്‍ക്കൂട്ടാകുന്ന കണ്ടെത്തലുകള്‍

ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ പിഡബ്ല്യൂസിയുടെ റിപ്പോര്‍ട്ടില്‍ ഭൂമി ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ പ്രാപ്തമായ 10 സാങ്കേതികവിദ്യകളെ പട്ടികപ്പെടുത്തിയിരിക്കുന്നു. ഈ സാങ്കേതികവിദ്യകള്‍ എങ്ങനെ നമ്മുടെ പരിസ്ഥിതി പ്രശ്‌നങ്ങളെ പരിഹരിക്കുമെന്ന് വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചൈനീസ് വിപണികളില്‍ ഉപയോഗിച്ചുവരുന്ന കാര്‍ബണ്‍ക്രെഡിറ്റ്‌സ് പോലെയുള്ള ഹരിത ആസ്തികള്‍ നിയന്ത്രിക്കാന്‍ ഐബിഎം പോലുള്ളവര്‍ ബ്ലോക്‌ചെയിന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് രൂപം നല്‍കുകയാണ്. പ്രാദേശിക പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങള്‍, അനധികൃത മരം വെട്ടല്‍, വേട്ടയാടല്‍, കാര്‍ഷിക സാങ്കേതികവിദ്യകളുടെ മെച്ചപ്പെടുത്തല്‍, പുനരുപയോഗ ഊര്‍ജത്തിനു പിന്തുണ, പ്രകൃതിദുരന്തങ്ങളില്‍ നിന്നു വീണ്ടെടുപ്പുശ്രമങ്ങള്‍ക്കു സഹായം തുടങ്ങിയവ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുകയാണ്.

ഭൂമിയെ നിരീക്ഷിക്കാനും പരിസ്ഥിതിയെ നിയന്ത്രിക്കാനും പുതിയ തലങ്ങള്‍ സൃഷ്ടിക്കുകയാണ് ഉപഗ്രഹ സാങ്കേതികവിദ്യ ഉണ്ടാക്കിയ പുരോഗതി. ചിത്രങ്ങളുടെ റെസല്യൂഷനും ഫ്രീക്വന്‍സിയും വര്‍ദ്ധിക്കുന്നതിനോടൊപ്പം തന്നെ ഇവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റിമോട്ട് സെന്‍സിംഗ്, ബിഗ് ഡാറ്റാ എന്നിവയുമായി ബന്ധിപ്പിക്കുന്നതുവഴി ഭൂമിയുടെ വിനിയോഗം, ഭൂഗര്‍ഭജലത്തിന്റെ ലഭ്യത, വന്യജീവികളുടെ ചലനങ്ങള്‍ എന്നിവ കൂടുതല്‍ നന്നായി നിരീക്ഷിക്കാന്‍ സാധിക്കും. ഗ്ലോബല്‍ ഫിഷിംഗ് വാച്ച്, ഗ്ലോബല്‍ ഫോറസ്റ്റ് വാച്ച് തുടങ്ങിയ ആപ്പുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഏതൊരാളെയും പരിസ്ഥിതി നിയന്ത്രണത്തിന്റെ ആഗോള പദ്ധതിയുടെ ഭാഗമാകാന്‍ പ്രാപ്തനാക്കുകയാണ്.

എവിടെയാണ് തെറ്റ് സംഭവിക്കുക?

അവസരങ്ങള്‍ വളരെയധികം ആവേശഭരിതമാക്കുന്നതും ബൃഹത്തായവയുമാണ്. എന്നാല്‍ ഇവ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച സംഭവിക്കാനുള്ള സാധ്യതകളും വളരെയധികമാണ്. ഡാറ്റ ഇന്ധനമാകുന്ന ഒരു ലോകത്ത് ഈ ഡാറ്റകള്‍ ആര് നിയന്ത്രിക്കും എന്നത് വലിയ ചോദ്യം തന്നെയാണ്. ഉദാഹരണത്തിന് ഡ്രോണുകളും ഉപഗ്രഹങ്ങളും കണ്ടെത്തുന്ന ഡാറ്റകളുടെ നിയന്ത്രണം ഉപഗ്രഹം അവതരിപ്പിച്ച കമ്പനിക്കാണോ സെന്‍സറുകള്‍ നിര്‍മിച്ചവര്‍ക്കാണോ ഡാറ്റാബേസ് നിയന്ത്രിക്കുന്നവര്‍ക്കാണോ ആപ്പിന്റെ ഉടമസ്ഥര്‍ക്കാണോ ഈ സംരംഭത്തിനായി നിക്ഷേപം നടത്തിയിട്ടുള്ള സര്‍ക്കാര്‍ ഏജന്‍സിക്കാണോ തന്റെ സ്ഥലത്തിന് മുകളിലായി ഡ്രോണ്‍ അവതരിപ്പിച്ച കര്‍ഷകനാണോ എന്ന കാര്യം വ്യക്തമാകേണ്ടതുണ്ട്. പരിസ്ഥിതിയുടെ ഡാറ്റകള്‍ ജനാധിപത്യപരമായ രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുമോ? ആര്‍ക്കും അവകാശമല്ല എന്നാല്‍ എല്ലാവര്‍ക്കും പ്രാപ്യമായ ഒന്നായി അതിനെ മാറ്റാന്‍ കഴിയുമോ? ഇതെല്ലാം സാമ്പത്തികമായും പ്രവര്‍ത്തനപരമായും പ്രാപ്യമായവയാണോ? തുടങ്ങിയ ചോദ്യങ്ങളെല്ലാം വളരെ സങ്കീര്‍ണമാണ്.

പുതിയ സാങ്കേതികവിദ്യകള്‍ പരിസ്ഥിതിക്ക് ഇപ്പോഴുള്ള നാശനഷ്ടങ്ങളുടെ വേഗത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത് അല്ലാതെ അവ ഇല്ലാതാക്കാന്‍ ഈ നൂതന വിദ്യകള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് മുന്നിലുളള മറ്റൊരു പ്രതിബന്ധം. സ്മാര്‍ട്ട് സെന്‍സറുകളും ബിഗ് ഡാറ്റാ അനലിറ്റിക്‌സും ഡ്രോണ്‍ ഷിപ്പുകളുമെല്ലാം അനധികൃത മല്‍സ്യബന്ധനത്തിന്റെ വേഗതയും തോതും കൂട്ടും. ഇപ്പോള്‍തന്നെ പ്രതിവര്‍ഷം 26 മില്ല്യണ്‍ ടണ്ണിന്റെ അനധികൃത മല്‍സ്യബന്ധനം നടക്കുന്നുണ്ട്. ഏകദേശം ഒരു ബില്ല്യണ്‍ ആളുകളാണ് മല്‍സ്യം ഭക്ഷണമായി ഉപയോഗിക്കുന്നത്. ഏകദേശം 200 മില്ല്യണോളം ആളുകള്‍ പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയില്‍ തോഴിലെടുക്കുന്നുമുണ്ട്. സിലിക്കണ്‍ വാലി പോലുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഹബ്ബുകള്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയോ ഒറ്റപ്പെട്ട കുമിളകളായി അവശേഷിക്കുകയോ ചെയ്യും. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണ വികസന പ്രവര്‍ത്തനങ്ങളുടെ ചാലകശക്തി വിപണികളോ സാങ്കേതികവിദ്യയോ തന്നെയാകും.

പരിസ്ഥിതിക്കായി പുതിയ നടത്തിപ്പു സംവിധാനം

നാലാം വ്യവസായ വിപ്ലവത്തിന്റെ വെല്ലുവിളികളെ നിയന്ത്രിക്കുന്നതിനും കണ്ടെത്തലുകളെ വിജയകരമായി യോജിപ്പിക്കുന്നതിനുമായി കൂടുതല്‍ സസൂക്ഷ്മ സമീപനം ആവശ്യമാണ്. പരിസ്ഥിതി വിദഗ്ധര്‍ക്ക് പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. സാങ്കേതികവിദ്യകൊണ്ട് എന്തെല്ലാം സാധ്യമാണ് എന്നതിനെകുറിച്ചു ശരിയായ ധാരണ സാങ്കേതികവിദ്യ വികസിപ്പിക്കുന്നവര്‍ക്കുണ്ട്. നിക്ഷേപകരും സര്‍ക്കാരും സമൂഹത്തിലെ മറ്റ് വ്യക്തികളും ഇത്തരം കണ്ടുപിടുത്തങ്ങള്‍ വിജയിക്കുമോ പരാജയപ്പെടുമോ എന്ന് നിര്‍വചിക്കും. പരിസ്ഥിതിക്ക് പ്രയോജനകരമാകുന്ന കണ്ടുപിടുത്തങ്ങള്‍ക്ക് ശക്തമായ വാണിജ്യ ആകര്‍ഷണവും ഉണ്ടാകും. ഇത്തരത്തിലുള്ള നിരവധി ആശയങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ ആവശ്യമായ നിക്ഷേപവും മറ്റ് സംവിധാനങ്ങളും മനസ്ഥിതിയും വേണ്ടിവരും.

Comments

comments

Categories: FK Special, World