ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രം കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവ്

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രം കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവ്

ഡെറാഡൂണ്‍: വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്നതിനിടെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വികാസ് നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്നു ചൂണ്ടിക്കാട്ടി വികാസ് നഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നവ് പ്രഭാത് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു കോടതി നടപടി. തോല്‍വിക്കു കാരണം വോട്ടിംഗ് യന്ത്രത്തില്‍ വരുത്തിയ കൃത്രിമത്തെ തുടര്‍ന്നായിരുന്നെന്നു നവ് പ്രഭാത് പരാതിയില്‍ സൂചിപ്പിച്ചിരുന്നു. ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 11,000 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്. 139 വോട്ടിങ് യന്ത്രങ്ങളാണ് വികാസ് നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ചത്.

നവ് പ്രഭാതിന്റെ പരാതിയെ തുടര്‍ന്നു ഹൈക്കോടതി ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ക്കും, വികാസ്‌നഗര്‍ എംഎല്‍എയായ മുന്നാ സിങ് ചൗഹാന്‍ തുടങ്ങിയവര്‍ക്കും ആറാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടു നോട്ടീസ് അയച്ചിട്ടുണ്ട്. ഫെബ്രുവരി 15 നു നടന്ന തെരഞ്ഞെടുപ്പില്‍ 6000 വോട്ടുകള്‍ക്കാണ് നവ് പ്രഭാത് ബിജെപി സ്ഥാനാര്‍ഥിയോടു പരാജയപ്പെട്ടത്.

Comments

comments

Categories: Top Stories