2017 ന്റെ ആദ്യപാദത്തില്‍ ഫുആ കാപ്പിറ്റല്‍ ലാഭം നേടി

2017 ന്റെ ആദ്യപാദത്തില്‍ ഫുആ കാപ്പിറ്റല്‍ ലാഭം നേടി

2015 ലെ മൂന്നാം പാദത്തിനു ശേഷം കമ്പനിക്ക് ആദ്യമായാണ് ഒരു പാദത്തില്‍ ലാഭമുണ്ടാകുന്നത്

ദുബായ്: രണ്ട് വര്‍ഷം തുടര്‍ച്ചയായി നഷ്ടം നേരിട്ടതിനു ശേഷം ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ ഫുആ കാപ്പിറ്റല്‍ വളര്‍ച്ചയിലേക്ക് വരുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ഓഡിറ്റ് ചെയ്യാത്ത പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ആദ്യ പാദത്തില്‍ കമ്പനി ലാഭം നേടി. പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റും പ്രൊവിഷനില്‍ കാര്യമായ കുറവുണ്ടായതും ചെലവ് ചുരുക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതുമാണ് ഷുആ കാപ്പിറ്റലിന്റെ വളര്‍ച്ചയ്ക്ക് കാരണമായത്.

കമ്പനിയുടെ ബിസിനസ് തന്ത്രങ്ങളില്‍ മാറ്റം വരുത്തിയാണ് ഷുആ കാപ്പിറ്റലിന്റെ ലെന്‍ഡിംഗ് യൂണിറ്റ് മാന്ദ്യത്തെ മറികടന്നത്. ആദ്യ പാദത്തില്‍ 8.7 മില്യണ്‍ ദിര്‍ഹം ലാഭം നേടിയെന്നാണ് റിപ്പോര്‍ട്ട്. 2015 ലെ മൂന്നാമത്തെ പാദത്തിനു ശേഷമുള്ള കമ്പനിയുടെ ആദ്യത്തെ ലാഭകരമായ ക്വാര്‍ട്ടറാണിത്. തിരിച്ചുപിടിക്കുന്നതിലും ആസ്തികള്‍ വിറ്റഴിച്ച് കടം കൊടുത്തുതീര്‍ക്കുന്നതിലുമാണ് യൂണിറ്റുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. അതിനാല്‍ ഈ കാലയളവിലെ വരുമാനത്തില്‍ കുറവുണ്ടായി. 20.1 മില്യണ്‍ ദിര്‍ഹമായാണ് വരുമാനം താഴ്ന്നതെന്ന് ഷുആ പത്രക്കുറിപ്പിലൂടെ പറഞ്ഞു.

കമ്പനിയുടെ കോര്‍പ്പറേറ്റ് ഡിവിഷന്‍ 16.5 മില്യണ്‍ ദിര്‍ഹം ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2016 ലെ ആദ്യപാദത്തില്‍ 11.7 മില്യണ്‍ ദിര്‍ഹത്തിന്റെ നഷ്ടത്തമായിരുന്നു കമ്പനിക്ക് നേരിട്ടത്. ആദ്യ മൂന്ന് മാസം വരെയുള്ള മൊത്തം വരുമാനം 31.8 മില്യണ്‍ ദിര്‍ഹത്തിലാണ് നില്‍ക്കുന്നത്. ചെലവ് 31 ശതമാനം താഴ്ന്ന് 22.8 മില്യണ്‍ ദിര്‍ഹമായി.

കമ്പനിയെ ലാഭത്തിലേക്ക് കൊണ്ടുവരുന്നതിനാവശ്യമായ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ഷുആ കാപ്പിറ്റലിന്റെ ചെയര്‍മാന്‍ ജസ്സിം അല്‍സെദ്ദിഖി പറഞ്ഞു. വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇനി കമ്പനി പതിയെ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം. എന്നാല്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും നിരവധി വെല്ലുവിളികള്‍ മുന്നിലുണ്ടെന്നും അല്‍സെദ്ദിഖി പറഞ്ഞു.

ഷുആ കാപ്പിറ്റലിന്റെ അസറ്റ് മാനേജ്‌മെന്റ് യൂണിറ്റില്‍ 1.4 മില്യണ്‍ ദിര്‍ഹത്തിന്റെ ലാഭമുണ്ടായപ്പോള്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് ഡിവിഷനില്‍ 0.8 മില്യണ്‍ ദിര്‍ഹത്തിന്റെ നഷ്ടമുണ്ടായെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

Comments

comments

Categories: Business & Economy