സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത 2% വര്‍ധിപ്പിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത 2% വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടു ശതമാനം അധിക ക്ഷാമബത്ത നല്‍കാനാണ് തീരുമാനം. 2017 ജനുവരി മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത നല്‍കുക. ഇതോടെ പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും ക്ഷാമബത്ത 14 ശതമാനമായി ഉയരും.

ഒരു ശതമാനം ക്ഷാമബത്ത ജീവനക്കാര്‍ക്ക് അധികമായി നല്‍കുന്നതിന് 19.13 കോടി രൂപയാണ് വേണ്ടത്. ജീവനക്കാര്‍ക്കുള്ള പുതിയ തീരുമാനത്തിലൂടെ പ്രതിമാസം 38.26 കോടിയുടെ അധിക ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. പെന്‍ഷന്‍ ക്ഷാമബത്ത രണ്ട് ശതമാനം നല്‍കുന്നതിന് 20.88 കോടി രൂപയും പ്രതിമാസം വേണം. വര്‍ധിപ്പിച്ച ക്ഷാമബത്തയിലൂടെ പ്രതിമാസം ആകെ 59.14 കോടി രൂപയാണ് സര്‍ക്കാരിന് അധിക ചെലവ് വരുന്നത്. പ്രതിവര്‍ഷം 709.68 കോടി രൂപയും. 2017 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ക്ഷാമബത്ത കുടിശിക ജീവനക്കാരുടെ പിഎഫില്‍ ലയിപ്പിക്കും. എന്നാല്‍, പെന്‍ഷന്‍കാര്‍ക്ക് ഈ തുക പണമായി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

Comments

comments

Categories: Top Stories