ജെറ്റ് എയര്‍വേസിനെതിരേ പ്രധാനമന്ത്രിക്കു ഹര്‍ഭജന്റെ പരാതി

ജെറ്റ് എയര്‍വേസിനെതിരേ പ്രധാനമന്ത്രിക്കു ഹര്‍ഭജന്റെ പരാതി

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസ് പൈലറ്റ് രണ്ട് ഇന്ത്യന്‍ വംശജരായ യാത്രക്കാരെ വംശീയ അധിക്ഷേപം നടത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും ചൂണ്ടിക്കാണിച്ച് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് പ്രധാനമന്ത്രിക്ക് ട്വിറ്ററിലൂടെ പരാതി അയച്ചു. ബേണ്‍സ് ഹോസ്ലിന്‍ എന്ന പൈലറ്റിനെതിരേയാണു പരാതി.

‘ യൂ ബ്ലഡി ഇന്ത്യന്‍, ഗെറ്റ് ഔട്ട് ഓഫ് ഫ്‌ളൈറ്റ്’ എന്ന് ആക്രോശിച്ചു കൊണ്ടു പൈലറ്റ് യാത്രക്കാരെ ആക്രമിച്ചെന്നാണു ട്വീറ്റില്‍ ഹര്‍ഭജന്‍ സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഹര്‍ഭജന്‍ ഈ സംഭവത്തിനു ദൃക്‌സാക്ഷിയാണോ എന്നതിനെ കുറിച്ചു സൂചിപ്പിച്ചിട്ടില്ല.

ഈ മാസം മൂന്നിന് ചണ്ഡിഗണ്ഡ്-മുംബൈ യാത്രയ്ക്കിടെയായിരുന്നു സംഭവം. വീല്‍ ചെയറില്‍ കഴിയുന്ന സുഹൃത്തുമൊത്തു പൂജ ഗുജ്‌റാള്‍ എന്ന യുവതി വിമാനത്തില്‍ കയറാന്‍ എത്തിയപ്പോഴാണു പൈലറ്റ് അസഭ്യ പറഞ്ഞതെന്നു വിശദമാക്കിയിട്ടുണ്ട്.

Comments

comments

Categories: Sports, Top Stories