ഡിസ്‌നിയെ നേടാത്ത കോംകാസ്റ്റ്

ഡിസ്‌നിയെ നേടാത്ത കോംകാസ്റ്റ്

അമേരിക്കയിലെ ഏറ്റവും വലിയ കേബിള്‍ ഓപ്പറേറ്റര്‍മാരാണ് കോംകാസ്റ്റ്. ഒരിക്കല്‍ അവര്‍ വാള്‍ട്ട് ഡിസ്‌നിയെ ഏറ്റെടുക്കാന്‍ ഒരു ശ്രമം നടത്തി. അതു വിഫലമായപ്പോള്‍ കോംകാസ്റ്റിന് കൈമോശം വന്നത് ലോകത്തെ ഒന്നാം നമ്പര്‍ മീഡിയ കമ്പനി എന്ന പദവിയാണ്. 2004ലാണ് കോംകാസ്റ്റ് വാള്‍ട്ട് ഡിസ്‌നിയെ സ്വന്തമാക്കാന്‍ നീക്കം ആരംഭിച്ചത്. ആനിമേഷന്‍ രംഗത്ത് ഡിസ്‌നിയുടെ ആധിപത്യം നഷ്ടപ്പെട്ടുതുടങ്ങിയ കാലം. പിക്‌സറുമായുള്ള വിതരണ കരാര്‍ പുതുക്കുന്നതിലും ഡിസ്‌നി പരാജയപ്പെട്ടിരുന്നു.

റോയ് ഡിസ്‌നിയുടെ നേതൃത്വത്തില്‍ ഓഹരി ഉടമകളും കലാപം ആരംഭിക്കുകയുണ്ടായി. ഇതിനിടെ കോംകാസ്റ്റ് ഡിസ്‌നിയെ വാങ്ങാന്‍ മുന്നോട്ടുവന്നു. 54 ബില്ല്യണ്‍ ഡോളര്‍ അവര്‍ ഡിസ്‌നിക്ക് വാഗ്ദാനം ചെയ്തു, ഓഹരി ഒന്നിന് 3.60 ഡോളറെന്ന കണക്കില്‍. എന്നാല്‍ വിപണിയില്‍ തങ്ങളുടെ ഓഹരി മൂല്യത്തേക്കാള്‍ കുറവാണ് ആ തുകയെന്ന് പറഞ്ഞ് ഡിസ്‌നി കോംകാസ്റ്റിന്റെ വാഗ്ദാനം നിരാകരിച്ചു. ഒരേ വിപണിയില്‍ ലോക്കല്‍ നെറ്റ് വര്‍ക്കും കേബിള്‍ കണക്ഷനുകളുടെ ഉടമസ്ഥാവകാശം പാടില്ലെന്ന ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്റെ നിലപാടും ഡിസ്‌നി- കോംകാസ്റ്റ് ഇടപാടിന് വിഘാതം സൃഷ്ടിച്ച കാര്യങ്ങളില്‍പ്പെടുന്നു.

Comments

comments

Categories: World