ബിഎംഡബ്ല്യു എം പെര്‍ഫോമന്‍സ് ട്രെയ്‌നിംഗ് പ്രോഗ്രാം ആരംഭിച്ചു

ബിഎംഡബ്ല്യു എം പെര്‍ഫോമന്‍സ് ട്രെയ്‌നിംഗ് പ്രോഗ്രാം ആരംഭിച്ചു
ഡെല്‍ഹി, മുംബൈ ആംബി വാലി, ബെംഗളൂരു എന്നിവിടങ്ങളിലാണ് പരിശീലന
പരിപാടി സംഘടിപ്പിക്കുന്നത്

ഗുരുഗ്രാമം : ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയില്‍ ബിഎംഡബ്ല്യു എം പെര്‍ഫോമന്‍സ് ട്രെയ്‌നിംഗ് ആരംഭിച്ചു. ഡെല്‍ഹി, മുംബൈ ആംബി വാലി, ബെംഗളൂരു എന്നിവിടങ്ങളിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ബിഎംഡബ്ല്യു എം കാറുകളുടെ ഫീച്ചറുകളും പെര്‍ഫോമന്‍സും മനസ്സിലാക്കുന്നതിന് എക്‌സ്‌ക്ലൂസീവ്‌ ഡ്രൈവര്‍ ട്രെയ്‌നിംഗ് പ്രോഗ്രാം സഹായിക്കും.

എം3 സെഡാന്‍, എം4 കൂപ്പെ, എം5 സെഡാന്‍, എം6 ഗ്രാന്‍ കൂപ്പെ, എക്‌സ്5 എം, എക്‌സ്6 എം എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ബിഎംഡബ്ല്യു എം മോഡലുകള്‍. ഇന്ത്യയിലെ വിവിധ റേസ് ട്രാക്കുകളിലാണ് ബിഎംഡബ്ല്യു ഡ്രൈവിംഗ് വിദഗ്ധര്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പെര്‍ഫോമന്‍സ് കാര്‍ പ്രേമികള്‍ക്ക് ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനും ഡ്രൈവിംഗ് കഴിവുകള്‍ മൂര്‍ച്ഛ വരുത്തുന്നതിനും ഈ അവസരം ഉപയോഗിക്കാന്‍ കഴിയും.

കോര്‍ണറിംഗ്, ഹൈ-സ്പീഡ് സ്‌ട്രെയ്റ്റ്‌സ് ആന്‍ഡ് ഡൈനാമിക് ബ്രേക്കിംഗ് ആന്‍ഡ് അവോയ്ഡന്‍സ്, ഡുവല്‍ ലെയ്ന്‍ ചേഞ്ച്, ഓവര്‍സ്റ്റിയറിംഗ്, അണ്ടര്‍സ്റ്റിയറിംഗ്, ടൈമ്ഡ് സ്ലാലം ചെയ്ഞ്ചസ് ഇന്‍ എലിവേഷന്‍ എന്നീ ഡ്രൈവിംഗ് സന്ദര്‍ഭങ്ങളുടെ പരിശീലനത്തിനാണ് അവസരമൊരുങ്ങുന്നത്. പ്രൊഫഷണല്‍ ബിഎംഡബ്ല്യു ഇന്‍സ്ട്രക്ടര്‍മാരാണ് നേതൃത്വം നല്‍കുന്നത്.

Comments

comments

Categories: Auto