ബാങ്കുകള്‍ ഫീസ് ഈടാക്കുന്നത് ചെലവിനോ, എളുപ്പം ലാഭമുണ്ടാക്കാനോ?

ബാങ്കുകള്‍ ഫീസ് ഈടാക്കുന്നത് ചെലവിനോ, എളുപ്പം ലാഭമുണ്ടാക്കാനോ?

ന്യൂഡെല്‍ഹി: മിനിമം ബാലന്‍സ് എക്കൗണ്ടില്‍ ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കഴിഞ്ഞമാസമാണ് എസ്ബിഐ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ബാങ്കുകള്‍ രക്തരക്ഷസുകളായി മാറുകയാണെന്ന തരത്തിലാണ് സോഷ്യല്‍മീഡിയ ഇതിനോട് പ്രതികരിച്ചത്. പ്രതിഷേധങ്ങളും മുറുമുറുക്കലുകളും ഇനിയും അവസാനിച്ചിട്ടില്ല.

എന്നാല്‍ ഉപഭോക്താക്കളെ ദുരിതതത്തിലാക്കുന്ന ഒന്നാണിതെന്നല്ല ബാങ്കുകളുടെ പക്ഷം. നിരക്ക് വര്‍ധനയിലൂടെ സര്‍ക്കാരിന്റെയും ഇടപെടല്‍ ചില കാര്യങ്ങളില്‍ ഉണ്ടാകുമെന്നാണ് ബാങ്കുകള്‍ പ്രതീക്ഷിക്കുന്നതെന്നും വിലയിരുത്തലുണ്ട്. നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നുണ്ടായ നികുതി വിധേയ മനോഭാവത്തെ ഡിജിറ്റല്‍വല്‍ക്കരണ നടപടികള്‍ക്കായുള്ള വിട്ടുവീഴ്ചകളിലൂടെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് നിരീക്ഷണം. ഈ കാഴ്ചപ്പാടിനനുസരിച്ചാണ് ബാങ്കുകളും സര്‍വീസ് ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുന്നത്.

വിവാധ ചാര്‍ജുകള്‍ ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തിന്മേല്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് ഉപഭോക്താക്കള്‍ വിശ്വസിക്കുന്നത്. വിവിധയിനം ഡിജിറ്റല്‍ സേവനങ്ങള്‍ ബാങ്കിംഗില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ബാങ്കുകള്‍ക്ക് ഭീമമായ ചെലവുണ്ടെന്നും ഇവ കണ്ടെത്താന്‍ തങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ടെന്നും ആക്‌സിസ് ബാങ്കിന്റൈ റീട്ടെയില്‍ വിഭാഗം മേധാവി രാജീവ് ആനന്ദ് പറയുന്നു. ഉപഭോക്താക്കളില്‍ നിരവധി ഫീസ് ബാങ്കുകള്‍ ഇപ്പോള്‍ ചുമത്തുന്നുണ്ട്. പര്യാപ്തമായ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍, ഡെബിറ്റ് കാര്‍ഡ് സൈ്വപ്പ് ചെയ്യുമ്പോള്‍, എടിഎമ്മില്‍ നിശ്ചിത തവണയേക്കാള്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ബാങ്കുകള്‍ നിരക്ക് ഈടാക്കുന്നു.

ഓണ്‍ലൈന്‍, ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ചെലവ് ഒരു പ്രധാന ഘടകമാണ്. വിസയും മാസ്റ്റര്‍ കാര്‍ഡും ഉള്‍പ്പടെ നിരവധി കമ്പനികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കുകള്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കേണ്ട പണമാണ് പലപ്പോഴും ഉപഭോക്താക്കളില്‍ നിന്ന് തേടുന്നത്. മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) പൂജ്യമാവുകയാണെങ്കില്‍ തങ്ങള്‍ക്ക് ബിസിനസ് മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നാണ് രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനമായ ബില്‍ഡെസ്‌കിന്റെ ഡയറക്റ്റര്‍ എംഎന്‍ ശ്രീനിവാസു പറയുന്നത്.

മൈക്രോ എടിഎമ്മുകളിലെ ഇന്റര്‍ഫീസ് ചാര്‍ജ് നിരക്ക് വരാനിരിക്കുന്ന പേമെന്റ് ബാങ്കുകളെയും ചെറുകിട ധനകാര്യ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന് കത്തെഴുതിയിരുന്നു. ഓരോ കുടുംബത്തിനും ചുരുങ്ങിയത് ഒരു ബാങ്ക് എക്കൗണ്ട് എന്ന ലക്ഷ്യം പ്രഖ്യാപിച്ച് നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജന്‍ ധന്‍ യോജന വഴി എക്കൗണ്ടുകളുടെ എണ്ണം വര്‍ധിച്ചെങ്കിലും ഇവയിലേറെയും വളരേ പരിമിതമായ നിക്ഷേപങ്ങള്‍ മാത്രമുള്ളതാണ്. ബാങ്കുകളെ സംബന്ധിച്ച് ഇത് ആദായകരമല്ല.

Comments

comments

Categories: Banking, Top Stories