നിര്‍മാണരംഗത്തെ കാരണവന്‍മാര്‍

നിര്‍മാണരംഗത്തെ കാരണവന്‍മാര്‍
കേരളത്തിന്റെ നിര്‍മാണ മേഖലക്ക് മുതല്‍ക്കൂട്ടായിട്ടുള്ള നാമങ്ങളിലൊന്നാണ് യശോറാം.
തനതായ നിര്‍മാണ രീതികളും, ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിലുള്ള ശ്രദ്ധയും
സ്ഥാപനത്തിന്റെ മുന്നേറ്റത്തിന് സഹായിച്ചിട്ടുള്ളവയാണ്.

പാരമ്പര്യവും പ്രാവീണ്യവും ഒത്തുചേരുന്നത് വളരെ അപൂര്‍വമായി മാത്രമാണ്. ഓരോ രംഗത്തും ഇങ്ങനെയുള്ള കൂടിച്ചേരലുകള്‍ ചരിത്രത്തിന്റെ ഭാഗമാകാറുണ്ട്. ചിലപ്പോള്‍ കാലത്തെ അതിശയിപ്പിക്കുന്ന നാഴികക്കല്ലുകളാകാറുണ്ട്. ഇതിനുദാഹരണമാണ് നമ്മുടെ നാട്ടിലെ നിര്‍മ്മാണ മേഖലയില്‍ കൊത്തിവെച്ച യശോറാം ബില്‍ഡേഴ്‌സ് എന്ന നാമധേയം. പ്രവര്‍ത്തനം ആരംഭിച്ച് നാല്‍പ്പത് വര്‍ഷം പിന്നിടുകയാണ് വിശ്വസ്തയുടെ പര്യായമായ യശോറാം ബില്‍ഡേഴ്‌സ്.

1977ലാണ് യശോറാം എന്ന സ്ഥാപനം കെട്ടിടനിര്‍മാണ രംഗത്തേക്ക് കടന്ന് വരുന്നത്. അന്ന് ഫഌറ്റുകള്‍ എന്ന സങ്കല്‍പ്പം എത്തിത്തുടങ്ങിയിട്ടില്ല. അതിനാല്‍ വീടുകളുടെ നിര്‍മാണത്തിലായിരുന്നു കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. വളരെ വൈകാതെ കേരളത്തിലേക്കും ഫഌറ്റ്, വില്ല സംസ്‌കാരം കടന്നുവന്നു. അന്നുമുതല്‍ യശോറാമും ഈ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് യശോറാം എന്നത് കേരളത്തിന്റെ നിര്‍മാണ മേഖലയില്‍ സജീവ സാന്നിധ്യമാണ്. യശോറാമിന്റെ മേല്‍നോട്ടത്തില്‍ പണിതീര്‍ത്ത നിരവധി നിര്‍മിതികളും, സന്തുഷ്ടരായ ഉപഭോക്താക്കളുമാണ് ഇതിനുള്ള തെളിവുകള്‍.

എആര്‍എസ് വാധ്യാര്‍ എന്ന യുവ എഞ്ചിനീയര്‍ തന്റെ 12 വര്‍ഷത്തെ സര്‍ക്കാര്‍ സേവനം അവസാനിപ്പിച്ചതിനു ശേഷമാണ് യശോറാം എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. നാല്‍പ്പത് വര്‍ഷം പിന്നിടുമ്പോള്‍ ഒരു കുടുംബ ബിസിനസ് എന്ന തലത്തിലാണ് ഇത് മുന്നേറുന്നത്. എആര്‍എസ് വാധ്യാര്‍, ഭാര്യ ഡോ കെ ജയശ്രീ വാധ്യാര്‍, മക്കളായ മഞ്ജു എസ് വാധ്യാര്‍, സിന്ധു എസ് വാധ്യാര്‍ മഞ്ജുവിന്റെ ഭര്‍ത്താവ് രോഹിത് വി പ്രഭു എന്നിവരാണ് സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാര്‍. യശോറാം ബില്‍ഡേഴ്‌സിന്റെ ഓപ്പറേഷന്‍സ്, ഫിനാന്‍സ്, പര്‍ച്ചേസ് തുടങ്ങിയവയുടെ മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയാണ് രോഹിത്.

എറണാകുളം സ്വദേശിയാണ് രോഹിത്. യശോറാമിന്റെ സ്ഥാപകനും, മാനേജിംഗ് പാര്‍ട്ണറുമായ എആര്‍എസ് വാധ്യാരിന്റെ മരുമകനാണ് ഇദ്ദേഹം. എറണാകുളത്ത് തന്നെയുള്ള ഭവന്‍സ് വിദ്യാലയത്തില്‍ നിന്നുമാണ് രോഹിത് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. അതിനു ശേഷം ഖരഗ്പൂരിലുള്ള ഐഐടിയില്‍ നിന്നും കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടുകയും ചെയ്തു. മിസ്ത്ബുഷി കെമിക്കല്‍സ് എന്ന സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരായിട്ടാണ് ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. മൂന്ന് വര്‍ഷത്തോളം അവിടെ ജോലിചെയ്തതിനു ശേഷം ഇദ്ദേഹം എംബിഎ ചെയ്യുന്നതിനായി കോഴിക്കോട് ഐഐഎമില്‍ ചേര്‍ന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം ദുബായിലുള്ള ഒരു സ്ഥാപനത്തില്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ എന്ന പദവിയില്‍ജോലിയില്‍ പ്രവേശിച്ചു. രണ്ട് വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞ് 2005 ല്‍ രോഹിത് യശോറാം ബില്‍ഡേഴ്‌സില്‍ പ്രവേശിച്ചു.

കേരളത്തിന്റെ നിര്‍മാണ മേഖലയില്‍ ഉപഭോക്താക്കള്‍ വിശ്വാസമര്‍പ്പിക്കുന്ന സ്ഥാപനങ്ങളില്‍ മുന്‍നിരയിലാണ് യശോറാം ബില്‍ഡേഴ്‌സ് എന്ന് രോഹിത് പറഞ്ഞു. നിര്‍മാണ സമയത്ത് കമ്പനി പാലിച്ചു വരുന്ന ഗുണമേന്‍മക്കുള്ള അംഗീകാരമാണ് ഉപഭോക്താക്കളുടെ മികച്ച അഭിപ്രായങ്ങള്‍. വിലയടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍ മുതല്‍ ബജറ്റ് ഹോംസ് വരെ ഇവര്‍ നിര്‍മിക്കുന്നുണ്ട്. ഫഌറ്റുകള്‍ക്ക് വിലവര്‍ധിക്കുന്നതും, കുറയുന്നതും സ്ഥലത്തിന്റെയും മറ്റു കാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. നിര്‍മാണത്തിലുള്ള ഗുണനിലവാരം കണക്കിലെടുത്താല്‍ യശോറാമിന്റെ എല്ലാ ഫഌറ്റുകളും ലക്ഷ്വറിയാണ് എന്നാണ് രോഹിത് പറയുന്നത്. നിര്‍മാണങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ എല്ലാം ഉന്നതനിലവാരത്തിലുള്ളവയായിരിക്കും എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. യശോറാമിന്റെ നിര്‍മാണങ്ങളെല്ലാം ഉന്നത നിലവാരത്തിലുള്ളവയും പാരമ്പര്യമായി കൈമാറി ഉപയോഗിക്കാന്‍ സാധിക്കുന്നവയും ആയിരിക്കണം. ഇതാണ് കമ്പനിയുടെ ലക്ഷ്യം.

ഇപ്പോള്‍ എറണാകുളം കേന്ദ്രീകരിച്ചാണ് ഇവരുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ . എറണാകുളത്ത് ചിറ്റൂര്‍ റോഡില്‍ പണിയുന്ന എഅര്‍എല്‍ ഹൈറ്റ്‌സ്, തമ്മനം പുല്ലേപ്പടി റോഡിലെ യശോറാം അബോഡ്, തൃപ്പൂണിത്തുറയില്‍ നിര്‍മിക്കുന്ന യശോറാം ദേവകീയം എന്നിവയാണ് നിലവില്‍ പൂര്‍ത്തിയായിവരുന്ന പ്രോജക്റ്റുകള്‍. ഇതില്‍ ചിറ്റൂര്‍ റോഡില്‍ പണിയുന്ന എആര്‍എല്‍ ഹൈറ്റ്‌സ് 17 നിലകളുള്ള ഫഌറ്റാണ്. ഇതാണ്് കമ്പനിയുടെ ഏറ്റവും ഉയരം കൂടിയ നിര്‍മിതിയെന്ന്് രോഹിത് പറഞ്ഞു. എറണാകുളം ടൗണിന്റെ മധ്യഭാഗത്തായി പൂര്‍ത്തിയാകുന്ന ഈ ഫഌറ്റ് യശോറാമിന്റെ പ്രധാന നിര്‍മിതികളില്‍ ഒന്നായിരിക്കും എന്നും ഇദ്ദേഹം കൂട്ടിചേര്‍ത്തു. ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ഫഌറ്റ് സമുച്ചയത്തില്‍ ഒരു കോടി മുതല്‍ രണ്ട് കോടി രൂപവരെയുള്ള ഫഌറ്റുകളാണ് ഉള്ളത്.

എല്ലാ കാലത്തും കേരളത്തില്‍ നിന്നുമുള്ള ഉപഭോക്താക്കളാണ് യശോറാമിന് കൂടുതലായും ഉണ്ടായിട്ടുള്ളത്. കമ്പനിയുടെ പ്രോജക്റ്റുകളില്‍ 10 മുതല്‍ 15 ശതമാനം വരെയാണ് എന്‍ആര്‍ഐ ഉപഭോക്താക്കള്‍. ഫഌറ്റ് പണിതീര്‍ന്ന് ഉപഭോക്താക്കള്‍ക്ക് കൈമാറിക്കഴിഞ്ഞ് ഒരു വര്‍ഷക്കാലത്തേക്ക് കമ്പനി വില്‍പ്പനാനന്തര സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ആ സമയത്ത് പിന്നീടുള്ള കാലത്തേക്കുള്ള അറ്റകുറ്റ പണികള്‍ക്കായി ഫഌറ്റിലുള്ളവര്‍ നിയോഗിക്കുന്ന വ്യക്തികള്‍ക്ക് പരിശീലനവും നല്‍കി വരുന്നു.

മുന്‍പ് ഫഌറ്റുകളുടെയും മറ്റും കച്ചവടം കുറവായിരുന്നു. ഇതിന് പ്രധാന കാരണം ആവശ്യത്തിലധികം ഫഌറ്റുകള്‍ ഇവിടെ നിര്‍മ്മിക്കുന്നു എന്നുള്ളതും അടുത്ത കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കലുമാണ്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിവരുന്നുണ്ടെന്നും, ഡിമാന്‍ഡ് വര്‍ധിച്ചു വരുന്നുണ്ടെന്നുമാണ് പറയുന്നത്. മാത്രമല്ല കേരളത്തില്‍ ഇപ്പോള്‍ കണ്ടുവരുന്ന രീതികള്‍ ബിസിനസിന് അനുകൂലമായിട്ടുള്ളവയാണെന്നും രോഹിത് പറഞ്ഞു.

ഏതാനും പ്രതിസന്ധികളും കേരളത്തിലെ നിര്‍മാണ മേഖല നേരിടുന്നുണ്ട്. കേരളത്തിലെ ഫഌറ്റ് നിര്‍മാതാക്കളെ പലരും ഒരു റിയല്‍ എസ്റ്റേറ്റ് മാഫിയ ആയിട്ടാണ് കണ്ട് വരുന്നതെന്നാണ് രോഹിത് അഭിപ്രായപ്പെടുന്നത്. മറ്റുള്ളവര്‍ ജീവിക്കാന്‍ വേണ്ടി ഓരോ തൊഴിലുകള്‍ ചെയ്യുന്നു. തങ്ങള്‍ക്കും ഇത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായുള്ള തൊഴിലാണിത് എന്നാണ് ഇദ്ദേഹം പറയുന്നത്. അതുപോലെ മറ്റൊരു പ്രശ്‌നമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍തല അനുമതികള്‍ ലഭിക്കുന്നതിനുള്ള കാലതാമസം. ഇതു മൂലം ബിസിനസില്‍ വളരെ വലിയ പ്രശ്‌നങ്ങളും പ്രധിസന്ധികളും ഉണ്ടാകാറുണ്ട്. കേരളത്തില്‍ മാറി വരുന്ന രാഷ്ട്രീയ നയങ്ങളും, ഓരോ സര്‍ക്കാരും നടപ്പിലാക്കുന്ന വ്യത്യസ്ഥമായ നിയമങ്ങളും നിര്‍മാതാക്കളെ പലവിധത്തിലാണ് ബാധിക്കാറുള്ളത് എന്നും രോഹിത് പറഞ്ഞു.

ബിസിനസില്‍ മുന്നേറാന്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. കളങ്കമില്ലാത്ത പ്രവര്‍ത്തനം ജനമനസുകളില്‍ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന് സഹായകമാകും. ബിസിനസ് ജീവിതം എന്നാല്‍ സുഖവും സന്തോഷവും മാത്രം നിറഞ്ഞ ഒന്നായിരിക്കില്ല. പലവിധ പ്രശ്‌നങ്ങളും, പ്രധിസന്ധികളും ബിസിനസില്‍ നേരിടേണ്ടതായുണ്ട്. ഇത്തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും ഒളിച്ചോടാതെ മുന്നേറുന്നവര്‍ക്കാണ് ബിസിനസില്‍ വിജയം കൈവരിക്കാന്‍ സാധിക്കുക.

” യശോറാമിന്റെ നിര്‍മാണങ്ങളെല്ലാം ഉന്നത നിലവാരത്തിലുള്ളവയും പാരമ്പര്യമായി കൈമാറി ഉപയോഗിക്കാന്‍ സാധിക്കുന്നവയും ആയിരിക്കണം. ഇതാണ് കമ്പനിയുടെ ലക്ഷ്യം.”

Comments

comments