സംരക്ഷണവാദം കോര്‍പ്പറേറ്റ് ഭീമന്മാരെ ബാധിക്കും: ഉര്‍ജിത് പട്ടേല്‍

സംരക്ഷണവാദം കോര്‍പ്പറേറ്റ് ഭീമന്മാരെ ബാധിക്കും: ഉര്‍ജിത് പട്ടേല്‍

ന്യൂയോര്‍ക്ക്: സംരക്ഷണവാദ നടപടികള്‍ക്കെതിരെയുള്ള മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രംഗത്ത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച ഉല്‍പ്പന്നങ്ങളും വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുന്നില്ലെങ്കില്‍ ആപ്പിള്‍, സിസ്‌കോ, ഐബിഎം തുടങ്ങിയ അമേരിക്കന്‍ കോര്‍പ്പറേറ്റ് ഭീമന്മാരുടെ ഭാവി എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

സംരക്ഷണവാദം സംബന്ധിച്ച് യുഎസ് അവസാന നിലപാട് പുറത്തുവിട്ടെന്ന് താന്‍ വിചാരിക്കുന്നില്ലെന്നും, സ്വതന്ത്ര വ്യാപാര സംവിധാനത്തില്‍ നിന്നുള്ള പ്രയോജനം ലോകത്തിനുണ്ട് എന്നതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ യുഎസ് നയത്തോടുള്ള വിയോജിപ്പ് പ്രകടമാകുമെന്നും ഉര്‍ജിത് പട്ടേല്‍ അഭിപ്രായപ്പെട്ടു. വികസിത രാജ്യങ്ങളില്‍ ഉയര്‍ന്നുവരുന്ന സംരക്ഷണവാദ പ്രവണതകളെ കുറിച്ച് കൊളംബിയ യൂണിവേഴ്‌സിറ്റീസ് സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Comments

comments

Categories: Top Stories