‘സ്‌പോര്‍ടിയര്‍ ഫീല്‍’ ആഗ്രഹിക്കുന്നോ.. വാങ്ങാം ലിമിറ്റഡ് എഡിഷന്‍ ഫോക്‌സ്‌വാഗണ്‍ പോളോ ജിടി സ്‌പോര്‍ട്

‘സ്‌പോര്‍ടിയര്‍ ഫീല്‍’ ആഗ്രഹിക്കുന്നോ..  വാങ്ങാം ലിമിറ്റഡ് എഡിഷന്‍ ഫോക്‌സ്‌വാഗണ്‍ പോളോ ജിടി സ്‌പോര്‍ട്

പോളോ ജിടി സ്‌പോര്‍ടിന് സ്റ്റാന്‍ഡേഡ് പോളോ ജിടിയേക്കാള്‍ 20,000 രൂപ കൂടുതലായിരിക്കും

മുംബൈ : ലിമിറ്റഡ് എഡിഷന്‍ ഫോക്‌സ്‌വാഗണ്‍ പോളോ ജിടി സ്‌പോര്‍ട് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പോളോ ജിടിയുടെ എക്‌സ്റ്റീരിയറിലും ഇന്റീരിയറിലും മാറ്റങ്ങള്‍ വരുത്തിയാണ് പോളോ ജിടി സ്‌പോര്‍ട് വിപണിയിലെത്തിച്ചിരിക്കുന്നത്. പോളോ ജിടിയുടെ രണ്ട് വേരിയന്റുകളിലും പോളോ ജിടി സ്‌പോര്‍ടും ലഭിക്കും.

ജിടി സ്‌പോര്‍ട് എഡിഷന്‍ ഹാച്ച്ഹാക്കിന്റെ പുറത്ത് ഗ്ലോസ്സി ബ്ലാക്ക് സ്‌പോയ്‌ലര്‍, 16-ഇഞ്ച് പോര്‍ട്ടാഗോ അലോയ് വീല്‍, ഗ്ലോസി ബ്ലാക്ക് റൂഫ് ഫോയില്‍ എന്നിവ കാറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. കാറിന് ഉള്‍വശത്തെ ലെതര്‍ ഫിനിഷ്ഡ് സീറ്റുകള്‍ യാത്ര സുഖകരമാക്കും.

‘സ്‌പോര്‍ടിയര്‍ ഫീല്‍’ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് പോളോ ജിടി സ്‌പോര്‍ട് അവതരിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. 1.2 ലിറ്റര്‍ TSI, 1.5 ലിറ്റര്‍ TDI എന്‍ജിനുകള്‍ യഥാക്രമം 105 പിഎസ്, 110 പിഎസ് കരുത്തേകും.

വില്‍ക്കാനുദ്ദേശിക്കുന്ന പോളോ ജിടി സ്‌പോര്‍ടിന്റെ എണ്ണം കമ്പനി നിജപ്പെടുത്തിയിട്ടില്ല. എന്നാല്‍ മൂന്ന് മാസത്തോളം വില്‍പ്പന നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഫഌഷ് റെഡ്, കാന്‍ഡി വൈറ്റ് നിറങ്ങളില്‍ കാര്‍ ലഭിക്കും. പോളോ ജിടി സ്‌പോര്‍ടിന് സ്റ്റാന്‍ഡേഡ് പോളോ ജിടിയേക്കാള്‍ 20,000 രൂപ കൂടുതലായിരിക്കും

Comments

comments

Categories: Auto