പിഡിപി നേതാവ് അബ്ദുള്‍ ഗനി ഡര്‍ കൊല്ലപ്പെട്ടു

പിഡിപി നേതാവ് അബ്ദുള്‍ ഗനി ഡര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി(പിഡിപി) നേതാവ് അബ്ദുള്‍ ഗനി ഡര്‍ വെടിയേറ്റ് മരിച്ചു. ഇന്നലെ തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ റൊഹ്മൂ ഗ്രാമത്തില്‍വച്ചാണ് അക്രമികളുടെ വെടിയേറ്റത്. തുടര്‍ന്ന് ഇദ്ദേഹത്തെ സമീപമുള്ള ആശുപത്രിയിലേക്കും പിന്നീട് ശ്രീനഗറിലുള്ള ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് ഏതാനും മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു ഡറിനു വെടിയേറ്റത്. കശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്നാണു ജമ്മു കശ്മീര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിക്കു തിരിച്ചത്. പിഡിപിയുടെ ജില്ലാ പ്രസിഡന്റായിരുന്ന ഡര്‍, 2014 നവംബറിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും പിഡിപിയിലേക്കു ചേര്‍ന്നത്.

Comments

comments

Categories: Top Stories