റിപ്പോര്‍ട്ടിംഗിനിടെ കോട്ടുവാ; ദൃശ്യങ്ങള്‍ വൈറലായി

റിപ്പോര്‍ട്ടിംഗിനിടെ കോട്ടുവാ; ദൃശ്യങ്ങള്‍ വൈറലായി

ന്യൂഡല്‍ഹി: സമയം നോക്കാതെ കര്‍മനിരതമാകേണ്ട മേഖലയാണു മാധ്യമ പ്രവര്‍ത്തനം. ഈ വാദത്തിനോട് ആരും വിയോജിക്കാനും സാധ്യതയില്ല. മാധ്യമ പ്രവര്‍ത്തനത്തിനിടെ ഊണും ഉറക്കവും ചിലയവസരത്തില്‍ ഉപേക്ഷിക്കേണ്ടി വരും. ഇത്തരമൊരു സാഹചര്യമാണു കഴിഞ്ഞ ദിവസം കന്‍സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ചാനലിലെ റിപ്പോര്‍ട്ടര്‍ക്കുണ്ടായത്.

ലൈവായി ന്യൂസ് പ്രക്ഷേപണം ചെയ്യുന്നതിനിടെ ഉറക്കച്ചവടോടെ, കോട്ടുവാ ഇട്ട റിപ്പോര്‍ട്ടറുടെ ദൃശ്യമാണു പ്രക്ഷേപണം ചെയ്തത്. നിയന്ത്രിക്കേണ്ട പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍നിന്നും ഈ സമയത്ത് ആരും ഇടപെട്ടതുമില്ല. വാര്‍ത്ത വായിക്കുന്നതിനിടെ കാലാവസ്ഥ റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോഴാണു ചാനലില്‍ അബദ്ധം പിണഞ്ഞത്.

Comments

comments

Categories: Top Stories, World