പുസ്തകങ്ങള്‍ നമുക്ക് തലച്ചോറിലേക്ക് അപ്‌ലോഡ് ചെയ്യാം

പുസ്തകങ്ങള്‍ നമുക്ക് തലച്ചോറിലേക്ക്  അപ്‌ലോഡ് ചെയ്യാം

 

പി ഡി ശങ്കരനാരായണന്‍

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും.

വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും

-കുഞ്ഞുണ്ണി മാഷ്

എന്നാല്‍ വായിക്കാതെയും വിളയാവുന്ന കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവുകയാണ്.

1999 മാര്‍ച്ച് 31ന് അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തിയ ‘ദി മാട്രിക്‌സ്’ എന്ന ശാസ്ത്രകല്‍പ്പന സിനിമയിലെ നിയോ എന്ന കഥാപാത്രം കുങ്ഫു ആയോധനകല ഒരു കമ്പ്യൂട്ടറില്‍ നിന്ന് തന്റെ തലച്ചോറിലേക്ക് നേരിട്ട് പകര്‍ന്ന് സെക്കന്റുകള്‍ക്കുള്ളില്‍ സ്വായത്തമാക്കുന്ന അഭിനയമുഹൂര്‍ത്തമുണ്ട്. അത് സിനിമയായും കഥയായും ആളുകള്‍ കണ്ട് മറന്നിരിക്കെയാണ്, കാലിഫോര്‍ണിയയിലെ എച്ച്ആര്‍എല്‍ ലബോറട്ടറീസ് എന്ന ഗവേഷണ സ്ഥാപനം മനുഷ്യന്റെ തലച്ചോറിലേയ്ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ കൈമാറാനുതകുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചതായി അവകാശപ്പെടുന്നത്.

ഒരു സാംഖിക മാധ്യമത്തില്‍ (digital medium) നിന്ന് അറിവുകളും അവയുടെ പ്രയോഗനൈപുണ്യവും ഒരു സിമുലേറ്റര്‍ (transcranial direct current stimulation , tDCS) ഉപയോഗിച്ച് തലച്ചോറിന്റെ ടെംപോറല്‍ ലോബ് എന്ന ഭാഗത്ത് എത്തിക്കുകയാണ് എച്ച്ആര്‍എല്‍ ഇതിനുപയോഗിക്കുന്ന വിദ്യ. അതിനായി, ആദ്യം അവര്‍ ചെയ്തത് പരിചയസമ്പന്നനായ ഒരു വൈമാനികന്റെ തലച്ചോറിനകത്തെ വൈദ്യുത തരംഗങ്ങളെക്കുറിച്ച് പഠിക്കുകയാണ്. അതിന് ശേഷം സമാനമായ തരംഗങ്ങള്‍ വിമാനം പറത്താന്‍ അറിയാത്ത ആളുകളുടെ തലച്ചോറില്‍ സൃഷ്ടിച്ചു. അപ്പോള്‍ അവര്‍ക്ക് യഥാര്‍ത്ഥ വിമാനം പോലുള്ള ഫ്‌ളൈറ്റ് സിമുലേറ്റര്‍ സംശയലേശമേതുമില്ലാതെ പ്രവര്‍ത്തിപ്പിക്കാനായി. ‘നാം എന്തെങ്കിലും പഠിക്കുമ്പോള്‍ നമ്മുടെ തലച്ചോറ് ഭൗതികമായിത്തന്നെ മാറുന്നു. ന്യൂറോ പ്ലാസ്റ്റിസിറ്റി എന്ന ഒരു പ്രക്രിയയാണ് തത്സമയം തലച്ചോറില്‍ നടക്കുന്നത്.

ഇത് തലച്ചോറിലെ ശ്രേണികളില്‍ പുതിയ ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നു’ എന്നാണ് എച്ച്ആര്‍എല്‍ ഗവേഷകന്‍ ഡോ. മാത്യു ഫിലിപ്‌സ് പറയുന്നത്. സംസാരം, ഓര്‍മ്മ, ഭാഷാവ്യവച്ഛേദനം, വിവേചനബുദ്ധി തുടങ്ങിയവ പോലുള്ള വിവിധ ബൗദ്ധികപ്രക്രിയകള്‍ തലച്ചോറിന്റെ വിവിധ ഭാഗങ്ങളാണ് ചെയ്യുന്നത്. ഒരു പ്രത്യേക അറിവ് അഥവാ നൈപുണ്യം അല്ലെങ്കില്‍ ചിന്ത സംബന്ധിച്ച വൈദ്യുതതരംഗങ്ങള്‍ വാര്‍പ്പ്മാതൃകയില്‍ സൂക്ഷിച്ച് അവ ആവശ്യമുള്ളവരിലേക്ക് സിമുലേറ്റ് ചെയ്യിച്ചാല്‍ നിയുക്തഫലം ലഭ്യമാവുമെന്നാണ് ഗവേഷകരുടെ നിഗമനം. ഇത് സംബന്ധിച്ച് ഡോ. മാത്യു ഫിലിപ്‌സും സംഘാംഗങ്ങളും നടത്തിയ പരീക്ഷണങ്ങളുടെ വിശദമായ ഒരു പഠനം കഴിഞ്ഞ വര്‍ഷമാദ്യം ഫ്രോണ്ടിയര്‍ മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി.

സമാനമായ ഗവേഷണം അല്‍പ്പം കൂടി മുന്‍പ് ബോസ്റ്റണ്‍ സര്‍വകലാശാലയിലും നടന്നു. ടോക്യോ വടനാബെ എന്ന ജപ്പാന്‍ വംശജനായ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലാണ് ഇവിടെ ഗവേഷണം നടന്നത്. പഠനപ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ തലച്ചോറ് ‘ഹാക്ക്’ ചെയ്താണ് അദ്ദേഹത്തിന്റെ പഠനം. ഒരു ഫങ്ഷണല്‍ മാഗ്‌നെറ്റിക് റെസൊണന്‍സ് മെഷീന്‍ (FMRI) ഉപയോഗിച്ച് തലച്ചോറിലെ ദൃഷ്ടിപഥത്തിലൂടെ (visual cortex) തരംഗങ്ങള്‍ പായിച്ച് ‘പരീക്ഷണവസ്തു’വാകാന്‍ സമ്മതിച്ചവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനഘടനയില്‍ മാറ്റം വരുത്തി അവിടെ പുതിയ അറിവ് കടത്തിവയ്ക്കുക എന്നതാണ് വടനാബെ അവലംബിച്ച രീതി. 2011ല്‍ ‘സയന്‍സ്’ മാസിക ബോസ്റ്റണ്‍ സര്‍വകലാശാലയുടെ പഠനസംഗ്രഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മധ്യകേരളത്തില്‍ ഒരു ചൊല്ലുണ്ട്: ‘ഒന്നും ഫലിച്ചില്ലെങ്കില്‍ കാളന്‍ നെല്ലായ്’. അതായത് ഒരു മരുന്നും ഫലിക്കുന്നില്ലെങ്കില്‍പ്പോലും കാളന്‍ നെല്ലായ് വൈദ്യരുടെ മരുന്ന് ഫലം കാണും. അതുപോലെ, ടെക്‌സാസിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനിലെ ഡോ. മൗറോ കോസ്റ്റമട്ട്യോളി പറയുന്നത് എങഞക ഫലിച്ചില്ലെങ്കില്‍ അദ്ദേഹം ഒരു ഗുളിക തരാമെന്നാണ്‍ ‘പ്രോട്ടീന്‍ കിനാസ് ആര്‍ (Protein kinase RNA activated) അഥവാ ജഗഞ എന്ന തന്മാത്രയെ പ്രവര്‍ത്തനരഹിതമാക്കിയാല്‍ ഗ്രഹണശക്തിയും ഓര്‍മശക്തിയും പതിന്മടങ്ങ് വര്‍ധിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഗവേഷണം പറയുന്നത്. നമ്മള്‍ എത്രമാത്രം ഓര്‍മിക്കണം എന്നും എന്ത് ഓര്‍മിക്കണം എന്നും എല്ലാം നിയന്ത്രണം വയ്ക്കുന്നത് ഈ തന്മാത്രയാണെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, അത് വൈദ്യശാസ്ത്രമാണ്; ഭൗതികശാസ്ത്രമല്ല. അതിനാല്‍ അത് നമുക്ക് വിടാം.

സംസാരം, ഓര്‍മ്മ, ഭാഷാവ്യവച്ഛേദനം, വിവേചനബുദ്ധി തുടങ്ങിയവ പോലുള്ള വിവിധ ബൗദ്ധികപ്രക്രിയകള്‍ തലച്ചോറിന്റെ വിവിധ ഭാഗങ്ങളാണ് ചെയ്യുന്നത്. ഒരു പ്രത്യേക അറിവ് അഥവാ നൈപുണ്യം അല്ലെങ്കില്‍ ചിന്ത സംബന്ധിച്ച വൈദ്യുതതരംഗങ്ങള്‍ വാര്‍പ്പ്മാതൃകയില്‍ സൂക്ഷിച്ച് അവ ആവശ്യമുള്ളവരിലേക്ക് സിമുലേറ്റ് ചെയ്യിച്ചാല്‍ നിയുക്തഫലം ലഭ്യമാവുമെന്നാണ് ഗവേഷകരുടെ നിഗമനം

മനുഷ്യന്റെ തലച്ചോറ് ഒരു ദിവസം ജൈവേതര ബുദ്ധിയുമായി (nonbiological form of intelligence) നേരിട്ട് സംവദിക്കുന്നതെങ്ങനെയെന്ന് ഗൂഗിളിന്റെ യന്ത്രപഠനവിഭാഗം മേധാവിയും അമേരിക്കന്‍ ഗ്രന്ഥകര്‍ത്താവും കമ്പ്യൂട്ടര്‍ വിദഗ്ധനും വിഖ്യാത ഫ്യുച്ചറിസ്റ്റുമായ റെയ്മന്‍ഡ് കഴ്‌സ് വൈല്‍ വളരെ വിശദമായി പ്രതിപാദിക്കുന്നു. സൂക്ഷ്മാണു വലിപ്പം മാത്രമുള്ള നാനോബോട്ടുകളെ (റോബോട്ടുകളുടെ അണുമാതൃക) നമ്മുടെ രക്തവാഹിനികളിലൂടെ കടത്തിവിട്ട് നിര്‍മിക്കുന്ന ഈ മുഖമുഖി (interface) നമ്മുടെ ബോധനഗ്രന്ഥികളുടെ ഭ്രമണവേഗം ശതകോടിക്കണക്കിന് മടങ്ങ് വര്‍ധിപ്പിക്കുന്നു. തലച്ചോറിലെ ദൃശ്യശ്രവ്യവ്യൂഹത്തെ ക്ലൗഡിലെ മുന്‍പേ തയാറാക്കിവച്ച അറിവിന്റെ കലവറകളുമായി ബന്ധിപ്പിക്കുന്നതിനെപ്പറ്റിയാണ് കഴ്‌സ് വൈല്‍ സംസാരിക്കുന്നത്. അങ്ങനെ വരുമ്പോള്‍, മാസങ്ങള്‍ കൊണ്ട് മാത്രം വായിച്ച് തീര്‍ക്കാവുന്ന ഒരു പുസ്തകം നിമിഷനേരം കൊണ്ട് ഹൃദിസ്ഥമാക്കാന്‍ നമുക്കാവും, അദ്ദേഹം ഉറപ്പ് പറയുന്നു.

ക്ലൗഡിലുള്ളത് മുന്‍പ് പറഞ്ഞ വാര്‍പ്പ് മാതൃകകളാണ്. അതായത്, ഉദാഹരണത്തിന്, ഒരാള്‍ വിലാസിനിയുടെ ‘അവകാശികള്‍’ എന്ന മൂന്ന് വാല്യങ്ങളുള്ള ബൃഹദ്ഗ്രന്ഥം അര്‍ത്ഥവും സാരസ്യവും മനസ്സിലാക്കി വായിച്ച് ആസ്വദിക്കുന്നു എന്നിരിക്കട്ടെ. തത്സമയങ്ങളില്‍ അയാളുടെ തലച്ചോറിന്റെ നാനാഭാഗങ്ങളിലുമുള്ള വൈദ്യുതപ്രവാഹങ്ങള്‍ ഒപ്പിയെടുത്ത്, ഡിജിറ്റല്‍ രൂപത്തില്‍ വാര്‍പ്പ് മാതൃകയാക്കുന്നു. ഈ മാതൃക തലച്ചോര്‍ എന്ന ജൈവഭാഗത്തിന്റെ സ്ഥായിയായ വായനാരീതിയായിരിക്കും. ഇതേ വൈദ്യുത തരംഗങ്ങള്‍ മറ്റൊരാളിന്റെ തലച്ചോറിലെത്തുമ്പോള്‍ അയാള്‍ക്ക് അതേ വാക്കുകള്‍ മനസ്സിലാവുന്നു, അതേ അര്‍ത്ഥം ഗ്രഹിക്കുന്നു, അതേ ആസ്വാദനം ലഭിക്കുന്നു, അതേ അനുഭവം സ്ഥായിയായി ഓര്‍മയില്‍ നിക്ഷേപിക്കപ്പെടുന്നു. തരംഗങ്ങള്‍ ഇപ്രകാരം പകരാന്‍ ഒരു നിമിഷാര്‍ദ്ധം മതി! അതായത്, പുസ്തകങ്ങള്‍, അറിവുകള്‍, കഴിവുകള്‍, കലാഭിരുചി, പാടവങ്ങള്‍ എല്ലാം നാനോബോട്ടുകള്‍ ആകാശത്ത് നിന്ന് പിടിച്ചെടുത്ത് സെക്കന്റുകള്‍ക്കുള്ളില്‍ തലച്ചോറില്‍ നിക്ഷേപിക്കുന്നു.

അങ്ങനെ വരുമ്പോള്‍, നമ്മുടെ ഇന്നത്തെ പാഠശാലകള്‍, പഠനസമ്പ്രദായങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എല്ലാം അപ്രസക്തമാകുന്നു. പുതിയ പഠനരീതികള്‍ ഉടലെടുക്കുന്നു. പൂര്‍ണ്ണ ബുദ്ധിവളര്‍ച്ചയെത്തിയ കുട്ടിക്ക് അര നിമിഷം കൊണ്ട് ലോകത്തെ എല്ലാ അറിവുകളും ഗ്രഹിച്ചെടുക്കാനാവുന്നു; നൈപുണ്യങ്ങള്‍ സ്വായത്തമാക്കാനാവുന്നു.

എന്നാല്‍, ന്യൂറോസ്‌കെപ്റ്റിക്കല്‍ പോലുള്ള ബ്ലോഗുകള്‍ പറയുന്നത് ഈ കണ്ടുപിടുത്തങ്ങള്‍ പ്രായോഗികമായി നടപ്പാക്കാന്‍ കഴിയാത്തവയാണെന്നാണ്. ഭൗതികശാസ്ത്രപരമായി തെളിയിക്കാനാവുമെങ്കിലും വൈദ്യശാസ്ത്രപരമായി ഈ തത്വങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്നാണ് വിദഗ്ധ ന്യൂറോളജിസ്റ്റുമാര്‍ അഭിപ്രായപ്പെടുന്നത്.

ക്ലൗഡിലുള്ളത് വാര്‍പ്പ് മാതൃകകളാണ്. അതായത്, ഉദാഹരണത്തിന്, ഒരാള്‍ വിലാസിനിയുടെ ‘അവകാശികള്‍’ എന്ന മൂന്ന് വാല്യങ്ങളുള്ള ബൃഹദ്ഗ്രന്ഥം അര്‍ത്ഥവും സാരസ്യവും മനസ്സിലാക്കി വായിച്ച് ആസ്വദിക്കുന്നു എന്നിരിക്കട്ടെ. തത്സമയങ്ങളില്‍ അയാളുടെ തലച്ചോറിന്റെ നാനാഭാഗങ്ങളിലുമുള്ള വൈദ്യുതപ്രവാഹങ്ങള്‍ ഒപ്പിയെടുത്ത്, ഡിജിറ്റല്‍ രൂപത്തില്‍ വാര്‍പ്പ് മാതൃകയാക്കുന്നു. ഈ മാതൃക തലച്ചോര്‍ എന്ന ജൈവഭാഗത്തിന്റെ സ്ഥായിയായ വായനാരീതിയായിരിക്കും. ഇതേ വൈദ്യുത തരംഗങ്ങള്‍ മറ്റൊരാളിന്റെ തലച്ചോറിലെത്തുമ്പോള്‍ അയാള്‍ക്ക് അതേ വാക്കുകള്‍ മനസ്സിലാവുന്നു, അതേ അര്‍ത്ഥം ഗ്രഹിക്കുന്നു

ധാര്‍മികമായ പ്രശ്‌നങ്ങളും ഇതിലുണ്ട്. മനുഷ്യമനസ്സും തലച്ചോറും നൈസര്‍ഗികമായ ഒരു ജൈവാവസ്ഥയാണെന്നും അതാണ് ഒരാളെ മറ്റൊരാളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും ഈ പുതിയ കണ്ടുപിടുത്തങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നത് മനുഷ്യത്വത്തില്‍ കൃത്രിമം നടത്തുന്നതിന് തുല്യമാണെന്നും വാദിക്കുന്നവര്‍ നിരവധിയുണ്ട്. അറിവിന് വേണ്ടിയുള്ള ത്വരയാണ് മനുഷ്യനെ ചിന്തിപ്പിക്കുന്നത്. അറിവിനെയും ചിന്തകളെയും കൃത്രിമരൂപത്തില്‍ നല്‍കുമ്പോള്‍ അവ സ്വീകര്‍ത്താവിന്റെ ചിന്തകളെയും അറിവുകളെയും നിയന്ത്രിക്കുന്നത് കൂടിയാവുന്നു. നിയന്ത്രിതമായ അറിവുകളും ചിന്തകളുമാവുമ്പോള്‍ അവ യഥാര്‍ത്ഥത്തില്‍ ആഗ്രഹങ്ങളെക്കൂടി നിയന്ത്രിക്കുന്നു. മനുഷ്യനും യന്ത്രവും തമ്മിലുള്ള അന്തരം മിക്കവാറും ഇല്ലാതാവുന്നു. ഇതെല്ലാം മൗലികമായ ധാര്‍മികസമസ്യകളാണ്.
ഭൗതിക ശാസ്ത്രവും ധാര്‍മിക മൂല്യങ്ങളും തമ്മിലുള്ള സംതുലനം ഇക്കാര്യത്തില്‍ വളരെ പ്രയാസമാണ്. എങ്കിലും ശാസ്ത്രപുരോഗതി തടഞ്ഞ് നിര്‍ത്താനുമാവില്ല. ശേഷം ചിന്ത്യം.
‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം എടുക്കുകയാണെങ്കില്‍, ഒരുപക്ഷേ, സംയുക്താവര്‍മ്മ അവതരിപ്പിച്ച കഥാപാത്രത്തിന് ജയറാമിന്റെ കഥാപാത്രത്തെ ഹെഡ്മസ്സേജര്‍ നല്‍കി പറ്റിക്കേണ്ടിവരില്ല; ഭാവന വളര്‍ത്താനുള്ള യന്ത്രം തയാറായേക്കും.

(മുതിര്‍ന്ന ബാങ്ക് ഉേദ്യാഗസ്ഥനും സ്വതന്ത്ര സാമ്പത്തിക, സാമൂഹ്യ, ശാസ്ത്ര, വിദേശകാര്യ നിരീക്ഷകനുമാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

 

Comments

comments

Categories: FK Special