ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ സൃഷ്ടിക്കുന്ന മാന്ത്രികത

ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ സൃഷ്ടിക്കുന്ന മാന്ത്രികത
ലോകത്തിലെ ഏറ്റവും വലിയതും അറിയപ്പെടുന്നതുമായ ബ്രാന്‍ഡായി ആപ്പിളിനു 
മാറാന്‍ സാധിച്ചത് സാങ്കേതിക വിദ്യയിലെ കഴിവുകള്‍ കൊണ്ടു മാത്രമല്ല. നല്ലൊരു
 വിപണി സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചതിലൂടെയാണ് ഇത്തരത്തിലുള്ള ഒരു വിജയം 
സാധ്യമായത്.

ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡായി ആപ്പിളിനു മാറാന്‍ സാധിച്ചിട്ടുണ്ട്. ഐ പോഡുകള്‍, ഐ ഫോണുകള്‍, വാച്ചുകള്‍ എന്നിവയില്‍ ഏതിനും നല്ലൊരു വിപണി സൃഷ്ടിച്ചെടുക്കാനും അത് നിലനിര്‍ത്താനും ആപ്പിള്‍ എന്ന ബ്രാന്‍ഡിന് സാധിച്ചിട്ടുണ്ട്. ആപ്പിള്‍ എന്ന ബ്രാന്‍ഡും അതിന്റെ നേട്ടങ്ങളും ഓരോ നിമിഷങ്ങളില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്.

2015, 2016- ല്‍ ഉയര്‍ച്ചകളില്‍ നിന്നും ഇടയ്ക്ക് ആപ്പിള്‍ വഴുതിപ്പോയെങ്കിലും തിരിച്ചുകയറി വിപണിയില്‍ മുന്‍നിരയിലേക്കു കുതിക്കുകയാണ്. മാത്രവുമല്ല ഇന്നത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഏറ്റവും മുന്നില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങളാണ്. ഫോണ്‍ വിപണികള്‍ മാത്രമല്ല ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ന് വളരെ വേഗത്തിലാണ് വിപണിയില്‍ മുന്നേറുന്നത്. ഉയര്‍ന്ന സാങ്കേതികതയോ വിലക്കുറവോ അല്ല, വീഴ്ചയില്‍ നിന്നു വിജയകരമായി  പുനര്‍നിര്‍മ്മിച്ച് ജനശ്രദ്ധ പിടിച്ചെടുക്കാന്‍ ആപ്പിളിനു കഴിഞ്ഞതാണ് അതിനു കാരണം.

ആപ്പിളിന്റെ തിരിച്ച് വരവ് ഉപയോക്താക്കളുടെ ആവശ്യങ്ങളെയും താല്‍പര്യങ്ങളെയും പിടിച്ചെടുത്തിരുന്നു. ഉപയോക്താക്കളുടെ ആവശ്യം അറിഞ്ഞ് വിപണികള്‍ ഒരുക്കാന്‍ ആപ്പിളിനു സാധിക്കുന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ഡിജിറ്റലൈസേഷനു വഴി തെളിച്ചവയാണ്. എന്നിരുന്നാലും ഇതിലേക്കുള്ള പരിവര്‍ത്തനങ്ങളുടെ പ്രതീകങ്ങളും ചിഹ്നങ്ങളുമായി കണക്കാക്കിയിരിക്കുന്നത് ഐ പോഡ്, ഐ ടൂണ്‍ എന്നിവയാണ്.

മികവുറ്റ പല തന്ത്രങ്ങളുമായി ആല്‍ഫബെറ്റ്, ആമസോണ്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ എല്ലാ നെറ്റ്ഫഌക്‌സുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. അങ്ങനെ പുതിയ സമൂഹവും മാധ്യമ വഴികളുമായി പുതിയൊരു കാലഘട്ടം രൂപപ്പെട്ടു.

കമ്പനി അടുത്തതായി പുറത്തു കൊണ്ടുവരുന്നത് ‘ആപ്പിള്‍ ആവാസവ്യവസ്ഥ’യാണ്. ഐ ഫോണിനെയും ആപ്പിള്‍ വാച്ചിനെയും മാക്ബുക്കിനെയും പോലുള്ള ആപ്പിളിന്റെ ഉല്‍പ്പന്നങ്ങളുടെ വലയം ആയിരിക്കും ഇതിലുള്ളത്. ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളുമായി വിപണി സജീവമാവും. ഈ വിപണിയിലേക്ക് വില കുറഞ്ഞ ഐ പോഡുകള്‍ അന്വേഷിച്ച് ആളുകള്‍ എത്തും. ഇത് വില്‍പ്പനയെയും ഉപഭോഗത്തെയും ബാധിക്കും. വലിയ നേട്ടങ്ങളും ഗുണങ്ങളും ആപ്പിള്‍ എന്ന ബ്രാന്‍ഡിന് ഇത് ഉണ്ടാക്കും.

2016 സെപ്റ്റംബറില്‍ ഐ ഫോണ്‍ 7 ഇറങ്ങുന്നതിനു മുമ്പ് ഉള്ള ഒരു ദിവസം എഴുത്തുകാരനായ തോമസ് റിക്കര്‍ ആപ്പിളിന്റെ ഉല്‍പ്പന്നങ്ങളെക്കുറിച്ച് ഒരു വിശദീകരണം നല്‍കിയിരുന്നു. ആപ്പിള്‍ എന്ന ബ്രാന്‍ഡ് ഇന്ന് നവീകരണത്തിന്റെ അറ്റത്താണെന്നും അദ്ദേഹം ആ വിശദീകരണത്തില്‍ എഴുതുകയുണ്ടായി. ആദ്യ ഐ പോഡാണ് മാക് ബുക്ക് വാങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇത് വീണ്ടും ഐഫോണുകളും മാക് ബുക്കുകളും വാങ്ങുന്നതിലേക്ക്ക ക്രമാനവുഗതമായി നയിച്ചു.

അങ്ങനെ ആപ്പിള്‍ ടെലിവിഷന്‍ വാങ്ങുന്നതു വരെ എത്തിച്ചു. ഇതിനുപുറമെ ആപ്പിള്‍ ബ്രാന്‍ഡിന്റെ അനുബന്ധ സാധനങ്ങളായ സ്പീക്കര്‍, ഡോക്ക്‌സ്, ക്രാഡില്‍, കേബിള്‍ തുടങ്ങിയവയ്ക്കും ആയിരക്കണക്കിന് ആപ്പിള്‍ ആപ്ലിക്കേഷനുള്‍ക്കും നല്ല വിപണികള്‍ ഒരുക്കി കൊടുത്തു. ഈ വിശദീകരണം ചിലപ്പോള്‍ ചിലപ്പോള്‍ സൂചിപ്പിക്കുന്നത് തടവിലാക്കിയവനോടു ബന്ദിക്ക് തോന്നാവുന്ന അനുതാപം പോലെ ആയിരിക്കാം. എങ്കിലും അതിനെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ വേവലാതിപ്പെടുന്നില്ലെന്നും ആദ്ദേഹം പറഞ്ഞു. എന്നിരുന്നാലും മികച്ചത് എവിടെ നിന്നും ലഭ്യമാകുമെന്ന് മറ്റ് ആരെ പോലെയും താനും ശ്രദ്ധിക്കാറുണ്ടെന്നും ആദ്ദേഹം പറഞ്ഞു.

തോമസ് റിക്കറിനെപ്പോലെ ഒരുപാട് ഇഷ്ടങ്ങള്‍ ഉള്ള അനേകം പേര്‍ ഉണ്ട്. ഇന്ത്യാനയിലെ പര്യുഡ് യൂണിവേഴ്‌സിറ്റിലെ ജൂനിയറിന്റെ മാക്ബുക്ക് എയര്‍ കേടായി. പിതാവ് വിന്‍ഡോസ് ലാപ്‌ടോപ്പുകള്‍ ഇഷ്ടപ്പെട്ടിരുന്ന കാര്യം മകള്‍ക്ക് അറിയാമായിരുന്നു. അതിന് കൂടുതല്‍ സന്തോഷം അദ്ദേഹത്തിന് നല്‍കാന്‍ കഴിയുമെന്നും അവള്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും രണ്ട് ആഴ്ചകള്‍ക്ക് ശേഷം അവള്‍ ഒരു മാക്ബുക്ക് പ്രോ എടുക്കാനായി തീരുമാനിച്ചു. കാരണം അവളുടെ മറ്റ് എല്ലാ ഉപകരണങ്ങളുമായി ബന്ധിപ്പിച്ചായിരുന്നു അത് പ്രവര്‍ത്തിച്ചിരുന്നത്.

വിപണിയിലെ പുതിയ ഏതു ലാപ്‌ടോപ്പിനേക്കാളും കാര്യക്ഷമമായി അതി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഒരു ദശാബ്ദത്തിന് മുമ്പ് ഇതേ പ്രവൃത്തിയിലൂടെ അദ്ദേഹം കടന്നു പോയത് പിതാവ് ഓര്‍ത്തു. ഒപ്പം മകള്‍ ആദ്യമായി ഐ പോഡ് ഉപയോഗിച്ച കാലത്തെക്കുറിച്ചും. താന്‍ ചെയ്ത പ്രവൃത്തി തന്നെയാണല്ലോ ആപ്പിളിന്റെ കാര്യത്തില്‍ എന്റെ മകളും ചെയ്‌തെന്ന് ഓര്‍ത്ത് അദ്ദേഹം അതിശയിച്ചു. വര്‍ഷങ്ങള്‍ നിരവധി പിന്നിടുമ്പോഴും ആപ്പിള്‍ എന്ന ഈ ബ്രാന്‍ഡ് ഇപ്പോഴും ആളുകളെ പുതിയ സംവിധാനങ്ങളിലൂടെ അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മോശമായ ഒരു കാര്യം പോലും ഇതുവരെയും ഈ ബ്രാന്‍ഡിനെ ബാധിച്ചില്ലെന്നു തന്നെ പറയാം.

Comments

comments