9എക്‌സ് മീഡിയയെ സീ എന്റര്‍ടെയ്ന്‍മെന്റ് വാങ്ങും?

9എക്‌സ് മീഡിയയെ സീ എന്റര്‍ടെയ്ന്‍മെന്റ് വാങ്ങും?

സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള മീഡിയ സംരംഭമായ സീ എന്റര്‍ടെയ്ന്‍മെന്റ് 9എക്‌സ് മീഡിയ ബ്രോഡ്കാസ്റ്റ് നെറ്റ്‌വര്‍ക്കിനെ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 9 എക്‌സ് മീഡിയയെ ഏറ്റെടുക്കാന്‍ സീക്ക് താല്‍പര്യമുണ്ട്. നിലവില്‍ സ്വകാര്യ നിക്ഷേപക ഫണ്ടായ ന്യൂ സില്‍ക്ക് റൂട്ടിന്റെ ഉടമസ്ഥതയിലാണിത്. മോഷന്‍ പിക്‌ച്ചേഴ്‌സ് ബിസിനസ്, ബ്രോഡ്കാസ്റ്റ് നെറ്റ്‌വര്‍ക്ക്, മ്യൂസിക്ക് കമ്പനി, എഫ്എം റേഡിയോ തുടങ്ങിയ രംഗങ്ങളില്‍ 9 എക്‌സ് മീഡിയ സജീവമാണ്.

Comments

comments

Categories: Business & Economy