കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരമായി ഒമേഗ ത്രീ ഫാറ്റി ആസിഡ്

കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരമായി ഒമേഗ ത്രീ ഫാറ്റി ആസിഡ്

ഭക്ഷണത്തിന്റെ തകരാറുകള്‍ മൂലമോ മറ്റു കാരണങ്ങളാലോ ഉണ്ടായേക്കാവുന്ന മാരകകരള്‍ രോഗങ്ങള്‍ക്ക് പരിഹാരമായി ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉപയോഗിക്കാം എന്ന് വൈദ്യശാസ്ത്രം കണ്ടെത്തി. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടത്തിയ പരീക്ഷണങ്ങളാണ് പുതിയ കണ്ടുപിടിത്തത്തിന് വഴിയൊരുക്കിയത്. സ്ഥിരമായി കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ മാത്രം നല്‍കിവരുന്ന മൃഗങ്ങളെയാണ് ഒറിഗോണ്‍ സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ പരീക്ഷണത്തിനു തെരഞ്ഞെടുത്തത്. ഇതുവരെ വിപണിയില്‍ ലഭ്യമായിട്ടുള്ള മരുന്നുകള്‍ക്ക് നല്‍കാന്‍ സാധിക്കാത്ത തരത്തിലുള്ള ഗുണങ്ങളായിരിക്കും പുതിയ കണ്ടുപിടുത്തം ജനങ്ങള്‍ക്ക് നല്‍കുക എന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Life