നാഷണല്‍ കണ്‍സള്‍ട്ടേഷന്‍ മീറ്റ് ഓണ്‍ ഫിഷറീസ് പോളിസി

നാഷണല്‍ കണ്‍സള്‍ട്ടേഷന്‍ മീറ്റ് ഓണ്‍ ഫിഷറീസ് പോളിസി

ഏപ്രില്‍ 24, 25 തീയതികളില്‍ കൊച്ചി ഹോളീഡേ ഇന്നില്‍

നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ കണ്‍സള്‍ട്ടേഷന്‍ മീറ്റ് ഓണ്‍ ഫിഷറീസ് പോളിസി ഏപ്രില്‍ 24, 25 തീയതികളില്‍ കൊച്ചിയില്‍ പ്രമുഖ ഹോട്ടലായ ഹോളീഡേ ഇന്നില്‍ നടക്കും. തിങ്കളാഴ്ച രാവിലെ 10.30ന് കേന്ദ്ര സര്‍ക്കാരിന്റെ മൃഗസംരക്ഷണ, ഡെയറീയിംഗ് ആന്‍ഡ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ദേവേന്ദ്ര ചൗധരി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നബാര്‍ഡ് സിജിഎം വി ആര്‍ രവീന്ദ്രനാഥ് സ്വാഗതം പറയും. നബാര്‍ഡിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ ആര്‍ അമലോര്‍ പവന്തന്‍, എംപിഇഡിഎ ചെയര്‍മാന്‍ ഡോ. എ ജയതിലക് ഐഎഎസ് എന്നിവര്‍ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും. 11.30 മുതല്‍ സാങ്കേതിക സെഷനുകള്‍ ആരംഭിക്കും.

ഡോ. വി വി സുഗുണന്‍(മുന്‍ എഡിജി, ഐസിഎആര്‍), അപ്പുചന്ദ് എളൂരി( ശുദ്ധജല മല്‍സ്യ കര്‍ഷകന്‍) ഡോ. പി ജയശങ്കര്‍ ( മുന്‍ ഡയറക്റ്റര്‍, സിഐഎഫ്എ, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, സിഎംഎഫ്ആര്‍ഐ, കൊച്ചി) സിഎച്ച് ശ്രീകാന്ത് (ഇക്കോ സ്മാര്‍ട്ട് അഗ്രിക്കള്‍ച്ചര്‍, ചെന്നൈ), രവി കുമാര്‍ യെല്ലങ്കി (വൈശാഖ് ബയോമറൈന്‍ പ്രൈവറ്റ് ലിമിറ്റഡ്, വിശാഖപട്ടണം) ഡോ. ജിന്‍സണ്‍ ജോര്‍ജ്ജ് (മുതിര്‍ന്ന ശാസ്ത്രജ്ഞന്‍, സിഎംഎഫ്ആര്‍ഐ, കൊച്ചി) തുടങ്ങിയ പ്രമുഖര്‍ ആദ്യ ദിവസത്തെ സെഷനില്‍ വിവിധ വിഷയങ്ങളെയധികരിച്ച് സംസാരിക്കും. ‘ ഐലന്‍ഡ് ഫിഷറീസ് പോളിസി ആന്‍ഡ് അദര്‍ സപ്പോര്‍ട്ട് ഫോര്‍ എക്‌സ്‌പ്ലോയിറ്റേഷന്‍’ എന്ന വിഷയത്തില്‍ നബാര്‍ഡ് ഡിജിഎം ഷാജി സക്കറിയയും അന്നേ ദിവസം സംസാരിക്കുന്നുണ്ട്.

അമാല്‍ഗം ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എബ്രഹാം തരകന്‍, സിഎം മുരളീധര്‍, ഡോ. എസ് കന്തന്‍ (പ്രോജക്റ്റ് ഡയറക്റ്റര്‍, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍) , രാജീവ് കുമാര്‍ (ഡയറക്റ്റര്‍ ഫിഷറീസ്, ഗവണ്‍മെന്റ് ഓഫ് ജാര്‍ഖണ്ഡ്), ഡോ. റാം മോഹന്‍( ജോയ്ന്റ് ഡയറക്റ്റര്‍, എംപിഇഡിഎ), ഡോ. രാമചന്ദ്രന്‍ (വൈസ് ചാന്‍സലര്‍, കുഫോസ്), ദീപക് ചൗധരി (മാനേജിംഗ് പാര്‍ട്ണര്‍, നിഷിന്‍ഡോ ഫുഡ്‌സ്, ഗുജറാത്ത്), ജോര്‍ജ് അഗസ്റ്റിന്‍( റീജണല്‍ അഗ്രി ഹെഡ്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊച്ചി) തുടങ്ങിയവരും അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം നടക്കുന്ന സെഷനില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും.

പരിപാടിയുടെ സമാപന ദിവസമായ ചൊവ്വാഴ്ച ഡോ. കെ കെ വിജയന്‍ ( ഡയറക്റ്റര്‍, സിഐബിഎ, ഐസിഎആര്‍, ചെന്നൈ), അലക്‌സ്. കെ. തോമസ് ( എംഡി, സിഇഒ, ഡെയ്‌ലി ഫിഷ്) തുടങ്ങിയവര്‍ രാവിലെ നടക്കുന്ന സെഷനില്‍ സംസാരിക്കും. കൂടാതെ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള അതരണങ്ങളും ഉണ്ട്. സമാപന സെഷനില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ മുഖ്യാതിഥിയാകും. നബാര്‍ഡ് സിജിഎം, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ തുടങ്ങിയവും ഈ ചടങ്ങില്‍ സംസാരിക്കും.

Comments

comments

Categories: FK Special