പാരിസിനെയും ആംസ്റ്റര്‍ഡാമിനെയും ജെറ്റ് എയര്‍വേയ്‌സ് ചൈന്നെയും ബെംഗളൂരുവുമായി ബന്ധിപ്പിക്കും

പാരിസിനെയും ആംസ്റ്റര്‍ഡാമിനെയും ജെറ്റ് എയര്‍വേയ്‌സ് ചൈന്നെയും ബെംഗളൂരുവുമായി ബന്ധിപ്പിക്കും

പുതിയ സര്‍വീസിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി

മുംബൈ: ആഭ്യന്തര വിമാനകമ്പനിയായ ജെറ്റ് എയര്‍വേയ്‌സ് ചെന്നൈ-പാരിസ്, ബെംഗളൂരു-ആംസ്റ്റര്‍ഡാം എന്നിങ്ങനെ രണ്ട് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്‌റ്റോബര്‍ 29 ന് നിര്‍ദിഷ്ട വിമാന സര്‍വീസുകള്‍ പ്രവര്‍ത്തനം തുടങ്ങും. ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്ന് അടുത്തകേന്ദ്രങ്ങള്‍ അറിയിച്ചു.

ബെംഗളൂരു-ആംസ്റ്റര്‍ഡാം ദിവസേനയുള്ള സര്‍വീസായിരിക്കും. അതേസമയം ചെന്നൈ-പാരിസ് വിമാനം ആഴ്ചയില്‍ അഞ്ചുദിവസം മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്ന് ജെറ്റ് എയര്‍വേയ്്‌സ് വ്യക്തമാക്കി. വൈല്‍ഡ് ബോഡിഡ് എയര്‍ബസ് എ330 വിമാനമാണ് പുതിയ സര്‍വീസിനായി ഉപയോഗിക്കുക.

ഡെല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ആംസ്റ്റര്‍ഡാമിലേക്കും ടൊറന്റോയിലേക്കുമുള്ള കമ്പനിയുടെ നിലവിലെ നേരിട്ടുള്ള സര്‍വീസിനും മുംബൈയില്‍ നിന്ന് പാരിസിലേക്ക് നേരിട്ടുള്ള വിമാനത്തിനും പുതിയ വിമാന സര്‍വീസ് പരിപൂരകമാകും.

ജെറ്റ് എയര്‍വേയ്‌സിന്റെ കോഡ്‌ഷെയര്‍ (രണ്ടോ മൂന്നോ വിമാകമ്പനികള്‍ സര്‍വീസിനായി ഒരേ വിമാനം പങ്കുവയ്ക്കുന്ന വ്യോമയാന ബിസിനസ് ക്രമീകരണം) പങ്കാളികളായ എയര്‍ ഫ്രാന്‍സ്, കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ ലൈന്‍സ് എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തി യാത്രക്കാര്‍ക്ക് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും സഞ്ചരിക്കാനും അവസരം ലഭിക്കും.

ബെംഗളൂരു, ചെന്നൈ അധിക വിമാനങ്ങള്‍ കമ്പനിയെ രണ്ടു നഗരങ്ങള്‍ക്കിടയില്‍ നേരിട്ടുള്ള നോണ്‍-സ്‌റ്റോപ്പ് സര്‍വീസ് നല്‍കുന്ന ഒരേയൊരു വിമാനകമ്പനിയാക്കി മാറ്റും. കൂടാതെ ജെറ്റ് എയര്‍വേയ്‌സിന്റെ യാത്രക്കാര്‍ക്ക് മൂന്ന് യൂറോപ്യന്‍ പ്രവേശനമാര്‍ഗ്ഗത്തിലൂടെ യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്ര തെരഞ്ഞെടുക്കാനാകും.

Comments

comments

Categories: Business & Economy, World