രാജ്യത്തെ റിഫൈനിംഗ് ശേഷി ഇരട്ടിയാക്കും: ധര്‍മ്മേന്ദ്ര പ്രധാന്‍

രാജ്യത്തെ റിഫൈനിംഗ് ശേഷി ഇരട്ടിയാക്കും: ധര്‍മ്മേന്ദ്ര പ്രധാന്‍

വിശാഖപട്ടണം: ആവശ്യകത വളരുന്നതിനനുസരിച്ച് രാജ്യത്തെ റിഫൈനിംഗ് ശേഷി നിലവിലെ 230 മില്ല്യണ്‍ മെട്രിക് ടണ്ണില്‍ നിന്ന് 600 മില്ല്യണ്‍ മെട്രിക് ടണ്ണാക്കി ഉയര്‍ത്തുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. 21- മത് റിഫൈനിംഗ് ടെക്‌നോളജി മീറ്റില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് (ആര്‍&ഡി) വിംഗ് നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പെട്രോളിയം മന്ത്രാലയം പ്രാമുഖ്യം നല്‍കുമെന്ന് പ്രധാന്‍ വ്യക്തമാക്കി.

2022 ആകുമ്പോഴേക്കും പെട്രോള്‍ ഇറക്കുമതിയില്‍ 10 ശതമാനം കുറവ് വരുത്തണമെന്നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പ്രധാന്‍ ചൂണ്ടിക്കാട്ടി. സംരംഭം, വ്യവസായം, നയങ്ങള്‍ എന്നിവ തമ്മിലുള്ള അകലമാണ് പെട്രോള്‍ വളര്‍ച്ചയില്‍ തടസ്സം സൃഷ്ടിക്കുന്നത്. എന്നാല്‍ രാജ്യം മുന്നോട്ട് പോകും. ആഭ്യന്തര ഉപയോഗത്തിനായുള്ള ഉല്‍പ്പാദം വര്‍ധിപ്പിക്കുന്നതില്‍ മാത്രമല്ല, അയല്‍രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയവരുടെ പെട്രാള്‍ ആവശ്യകതകള്‍ പരിഗണിക്കുന്നതിലേക്കും ഇന്ത്യ മാറും-പ്രധാന്‍ വെളിപ്പെടുത്തി.

Comments

comments

Categories: Business & Economy