ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.65% പലിശ നല്‍കാന്‍ ധനമന്ത്രാലയത്തിന്റെ അനുമതി

ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.65% പലിശ നല്‍കാന്‍ ധനമന്ത്രാലയത്തിന്റെ അനുമതി

ന്യൂഡെല്‍ഹി: 2016-17 വര്‍ഷത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങള്‍ക്ക് 8.65% പലിശ നല്‍കാന്‍ ധനമന്ത്രാലയം അനുമതി നല്‍കിയതായി കേന്ദ്ര തൊഴില്‍ സഹമന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചു. നേരത്തെ തന്നെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ട്രസ്റ്റീസ് ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.65 ശതമാനം പലിശ നിരക്ക് നല്‍കുന്നത് അംഗീകരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ധനമന്ത്രാലയം ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഇപിഎഫ്ഒ നല്‍കിയ ശുപാര്‍ശ ധനമന്ത്രാലയം അംഗീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ അവസാനിച്ചതായും വിജ്ഞാപനം ഉടനുണ്ടാകുമെന്നും ബന്ദാരു ദത്താത്രേയ പറഞ്ഞു.

2016-2017 വര്‍ഷത്തേക്ക് ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് സ്ഥിരപ്പെടുത്തിയ 8.65 ശതമാനം പലിശ നാല് കോടി വരിക്കാരുടെ എക്കൗണ്ടുകളിലേക്ക് റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ കൈമാറുമെന്നും മന്ത്രി പറഞ്ഞു. നികുതി രഹിത ഗ്രാറ്റുവിറ്റി പരിധി 20 ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കുന്നതിനുള്ള ഗ്രാറ്റുവിറ്റി നിയമ ഭേദഗതി ബില്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി ഉടന്‍ സമര്‍പ്പിക്കുമെന്നും ബന്ദാരു ദത്താത്രേയ അറിയിച്ചു.

ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.65 ശതമാനം പലിശ നല്‍കാനുള്ള തീരുമാനത്തിന് കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ട്രസ്ര്‌റീസ് അനുമതി നല്‍കിയത്. എന്നാല്‍, പിപിഎഫ് പോലുള്ള ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുമായി തട്ടിച്ച് ഇപിഎഫ് പലിശ നിരക്ക് കുറയ്ക്കണമെന്നായിരുന്നു ധനമന്ത്രാലയം തൊഴില്‍ മന്ത്രാലയത്തിനു നല്‍കിയ നിര്‍ദേശം. 8.65 ശതമാനം പലിശ നല്‍കുന്നത്‌നുമേല്‍ 158 കോടി രൂപയുടെ അധിക ബാധ്യതയാമ് ഉണ്ടാക്കുക. കഴിഞ്ഞ വര്‍ഷം ഇപിഎഫ്ഒ നിശ്ചയിച്ച 8.8% പലിശ നിരക്ക് ധനമന്ത്രാലയം 8.7ശതമാനമായി കുറച്ചെങ്കിലും ട്രേഡ് യൂണിയനുകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് 8.8% ആയി പുനഃസ്ഥാപിച്ചിരുന്നു.

Comments

comments

Categories: Top Stories