ബ്ലൂസ്റ്റോണ്‍ഡോട്ട്‌കോമുമായി രത്തന്‍ ടാറ്റ

ബ്ലൂസ്റ്റോണ്‍ഡോട്ട്‌കോമുമായി രത്തന്‍ ടാറ്റ

ഓണ്‍ലൈന്‍ ജൂവല്‍റി കമ്പനിയായ ബ്ലൂസ്റ്റോണ്‍ഡോട്ട്‌കോമുമായി രത്തന്‍ ടാറ്റ തിരിച്ചുവരുന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ 1,000 കോടി രൂപയുടെ വരുമാനം നേടുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതേ കാലയളവില്‍ തന്നെ ലാഭക്ഷമത നേടാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2017 സാമ്പത്തികവര്‍ഷത്തില്‍ 250 കോടി രൂപയുടെ വിറ്റുവരവും കണക്കാക്കുന്നുണ്ട്. ഡിസൈനിലെ വൈവിധ്യമാണ് കമ്പനിയുടെ യുഎസ്പി (യുണിക് സെല്ലിംഗ് പോയിന്റ്) യെന്ന് ബ്ലൂസ്റ്റോണ്‍ഡോട്ട്‌കോമിന്റെ സിഇഒ ഗൗരവ് സിംഗ് ഖുഷ്വഹ പറഞ്ഞു.

Comments

comments

Categories: Business & Economy