അച്ഛന്‍ മകള്‍ സംഗീത കൂട്ടുകെട്ടിന്റെ ശ്രവ്യാനുഭവവുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

അച്ഛന്‍ മകള്‍ സംഗീത കൂട്ടുകെട്ടിന്റെ  ശ്രവ്യാനുഭവവുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ167ാമത് ലക്കത്തിന്റെ പ്രത്യേകത ഗായകരായ അരുണ്‍ സേവ്യര്‍ എന്ന അച്ഛനും സാറ അരുണ്‍ എന്ന മകളുമായിരുന്നു. ഹിന്ദിയും മലയാളവും ഇടകലര്‍ന്ന ഗാനങ്ങളുമായാണ് ഇവരുള്‍പ്പെടുന്ന അഞ്ചംഗ ഗായക സംഘം സംഗീത സാന്ത്വനം പകര്‍ന്നത്.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംഗീത സാന്ത്വന പരിപാടി അവതരിപ്പിക്കുന്നത്. അരുണ്‍, സാറാ എന്നിവരെ കൂടാതെ റെറ്റി ജോണ്‍ റാല്‍ഫ്, റോസാ താന്നിക്കല്‍, റോസ് മങ്ങാട്ട്, മറിയം മങ്ങാട്ട , തുടങ്ങിയവരാണ് എറണാകുളം ആസാദ് ആര്‍ട്‌സ് ക്ലബ് എന്ന കൂട്ടായ്മയിലുള്ളത്. ആകെ പതിമ്മൂന്ന് ഗാനങ്ങളാണ് ഇവര്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ അവതരിപ്പിച്ചത്.

നീ മധുപകരൂ എന്ന നസീര്‍ യേശുദാസ് കൂട്ടുകെട്ടിലെ ഹിറ്റ് ഗാനവുമായി അരുണ്‍ സേവ്യറാണ് പരിപാടിക്ക് തുടക്കമിട്ടത്. ഫൂലോംഗ് കെ രംഗ സെ, മേരാ ജീവന്‍ ഗോരാ കാഗസ് എന്നീ ഗാനങ്ങള്‍ അരുണ്‍ ആലപിച്ചു. തേനും വയമ്പും എന്ന യുഗ്മഗാനം റോസയ്‌ക്കൊത്തും, രാരീ രാരീരം എന്ന ഗാനം റോസ് മങ്ങാട്ടിനൊപ്പവും മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം മകള്‍ സാറയ്‌ക്കൊത്തുമാണ് അരുണ്‍ ആലപിച്ചത്.

ചൗദവി കാചാംന്ദ്, തേരെ മേരെ സപ്‌നെ, പാടാന്‍ മറൊന്നൊരാ എന്നീ ഗാനങ്ങള്‍ റെറ്റിയാണ് ആലപിച്ചത്. ചാഞ്ചാടി ആടി എന്ന ഗാനം റോസും, ഓമന തിങ്കള്‍ പക്ഷി എന്ന ഗാനം റോസായും ആലപിച്ചു. ഇന്നോ ഞാനെന്റെ എന്ന ഗാനം മരിയയാണ് ആലപിച്ചത്. ഒരു തൈ നടാം എന്ന ഗാനം അരുണ്‍, സാറാ, മരിയ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കെ എം റോയി പരിപാടി ഉദ്ഘാടനം ചെയ്തു.

Comments

comments

Categories: FK Special