വര്‍ക്ക് പ്ലെയ്‌സിനിണങ്ങിയ നൂതന ആശയങ്ങളുമായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്

വര്‍ക്ക് പ്ലെയ്‌സിനിണങ്ങിയ നൂതന ആശയങ്ങളുമായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്
വില്‍പനയും വിപണനവും മികവുറ്റതാക്കാനുള്ള ക്ലൗഡ് കംപ്യൂട്ടിംഗില്‍ അധിഷ്ഠിതമായ 
സിആര്‍എം സൊലൂഷനുകളുമായാണ് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എത്തുന്നത്

ഇന്ത്യയിലെ മികച്ച കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് കമ്പനികളില്‍ ഒന്നായ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ആഗോള തലത്തില്‍ പ്രശസ്തമായ സി ആര്‍ എമ്മും (CRM- Customer Relationship Management) സെയില്‍സ് ഓട്ടോമേഷന്‍ സൊലൂഷനും നടപ്പില്‍ വരുത്തി പുത്തന്‍ മാറ്റങ്ങളുടെ പാതയില്‍. കസ്റ്റമര്‍ സക്‌സസ് പ്ലാറ്റ്‌ഫോമിലും ക്ലൗഡ് ബെയ്‌സ്ഡ് സെയില്‍സ് ഓട്ടോമേഷനിലും ലോകോത്തര വിപണിയില്‍ അഗ്രഗണ്യരായ സെയില്‍സ്‌ഫോഴ്‌സ്.കോമിന്റെ സി ആര്‍എമ്മും സെയില്‍സ് ഓട്ടോമേഷന്‍ സൊലൂഷനുമാണ് വി ഗാര്‍ഡ് ഇതിനായി ഉപയോഗിക്കുന്നത്.

ഓട്ടോമേഷന്‍ പ്രക്രിയ, മൊബിലിറ്റി സപ്പോര്‍ട്ട്, ട്രാവല്‍ പ്ലാന്‍, സെയില്‍സ് ടീമിന്റെ പ്രതിദിന റിപ്പോര്‍ട്ടുകള്‍, ഡീലര്‍ മാനേജ്‌മെന്റില്‍ വരുന്ന ഓര്‍ഡര്‍, ഓര്‍ഡര്‍ ലിമിറ്റ്, ബാലന്‍സ് സ്ഥിരീകരണം, മാര്‍ക്കറ്റ്-കോമ്പെറ്റീറ്റര്‍ ഇന്റലിജന്‍സ് ഗാതറിംഗ്, ഉല്‍പന്നങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യത, പോളിസി-സെല്ലിംഗ് മാനുവല്‍, പാര്‍ട്ണര്‍ ഇന്‍ഫൊര്‍മേഷന്‍ ഷീറ്റ്‌സ് എന്നിവയെല്ലാം എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ഈ സിആര്‍ എം സൊലൂഷന്‍ സഹായകമാവും. കൂടാതെ, ചാനല്‍ പാര്‍ട്ണര്‍മാരുടെ സ്റ്റോക്ക്, വിപണന ചരിത്രം, നിക്ഷേപം, പണമിടപാടുകള്‍ എന്നിവയുടെ പൂര്‍ണ്ണമായ അവലോകനവും ഇതുവഴി ലഭ്യമാകും. പാര്‍ട്ണര്‍മാര്‍ക്ക്, എവിടെയിരുന്നും ഉടനടി വേണ്ട സത്വര നടപടികള്‍ എടുക്കാനുള്ള സൗകര്യങ്ങളും ഇതുവഴി ലഭിക്കും. പ്രശ്‌നങ്ങളെ അവയുടെ ആരംഭദശയില്‍ തന്നെ കണ്ടെത്തി പരിഹരിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു ഗുണവശം.

നൂതനമായ ഉല്‍പന്നങ്ങള്‍ ആവിഷ്‌കരിക്കുന്നതിനൊപ്പം തന്നെ, ഞങ്ങളുടെ തൊഴിലിടത്തേയും ഭാവിയില്‍ വരാന്‍പോകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി നവീകരിച്ചെടുക്കാനുള്ള ശ്രമമാണിതെന്ന് വി ഗാര്‍ഡ് ഇന്റസ്ട്രീസിന്റെ എംഡി മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. ഉല്‍പന്നങ്ങളെ മികച്ചതും ആകര്‍ഷകവുമാക്കാന്‍ പുതിയ സാങ്കേതികവിദ്യകളുടെ സഹായം എത്രത്തോളം ആവശ്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്തരം നൂതനസാങ്കേതികവിദ്യകളേയും ഓട്ടോമേഷനേയും കൂട്ടിയിണക്കി തൊഴില്‍മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താനാണ് കമ്പനിയുടെ ശ്രമം. സെയില്‍ഫോഴ്‌സ്.കോം പോലുള്ള ഒരു ലോകോത്തര ബ്രാന്‍ഡിന്റെ സഹായത്തോടെ കമ്പനിയുടെ സെയില്‍ഫോഴ്‌സ് ഓപ്പറേഷനുകളിലും ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്താനാണ് കമ്പനി ശ്രമിക്കുന്നത്.

വിഗാര്‍ഡ് ഒരു മാറ്റത്തിന്റെ പാതയിലാണ്. ഇതിനകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞ വലിയ രണ്ടു പ്രൊജക്റ്റുകള്‍ കമ്പനിയുടെ മുന്നോട്ടുള്ള വളര്‍ച്ചയെ പ്രതീക്ഷാനിര്‍ഭരമാക്കുന്നു. ഉപഭോക്തൃ സേവനങ്ങളെ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രാഥമിക പടിയായി ഉപഭോക്തൃ കേന്ദ്രീകൃതവും ചിലവ്് കുറഞ്ഞതും നൂതനവും മെച്ചപ്പെട്ടതുമായ ‘പരിവര്‍ത്തന്‍’ പ്രൊജക്റ്റും മത്സരോന്മുഖമായ വിതരണ ശൃംഖലയില്‍ വി ഗാര്‍ഡിന്റെ കുതിച്ചുചാട്ടത്തിനു സഹായകമാകുന്ന മള്‍ട്ടി ഇയര്‍ മാനേജ്‌മെന്റ് പ്രോഗ്രാമായ പ്രൊജക്റ്റ് ‘ഉഡാനും’ ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. പരിവര്‍ത്തന്‍ പ്രൊജക്റ്റ്, പ്രൊജക്റ്റ് ഉഡാന്‍ എന്നിവ പൂര്‍ത്തിയാക്കിയതിനു ശേഷം, പ്രൊജക്്റ്റ് തേജ് എന്ന സെയില്‍സ് ഓട്ടോമെഷന്‍ പ്രോഗ്രാം കൂടി പ്രാവര്‍ത്തികമാക്കി, മത്സര രംഗത്തെ വിജയത്തുടര്‍ച്ചയാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്-മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy