വിഷ്ണു വേഷം, ധോണിക്കെതിരായ പരാതി സുപ്രീംകോടതി റദ്ദാക്കി

വിഷ്ണു വേഷം, ധോണിക്കെതിരായ പരാതി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡെല്‍ഹി: മാഗസില്‍ കവറില്‍ മഹാവിഷ്ണുവായി വേഷമിട്ട് മതവികാരം വ്രണപ്പെടത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപറ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ആന്ധ്രാ സ്വദേശി നല്‍കിയ പരാതി സുപ്രിം കോടതി റദ്ദാക്കി.

പരാതിയില്‍ ആരോപിക്കുന്ന പ്രകാരം മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് തെളിയിക്കുന്നതില്‍ പരാതിക്കാരന്‍ പരാജയപ്പെട്ടുവെന്ന് പരാതി റദ്ദാക്കവെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് സമാനമായ ആരോപണമുന്നയിച്ച് ബെംഗഗളൂരു കോടതിയില്‍ ഒരാള്‍ധോണിക്കെതിരെ നല്‍കിയ പരാതി റദ്ദാക്കിയിരുന്നു.

ധോണി ലെയ്‌സ്, കോള, ബിസ്‌ക്കറ്റ്, ഷൂസ് തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് പ്രചാരകനായിരുന്ന കാലഘട്ടത്തിനാണ് ഇവയെല്ലം വിവിധ കൈകളിലായി പിടിച്ച് നില്‍ക്കുന്ന മഹാവിഷ്ണുവിന്റെ വേഷത്തില്‍ ധോണി മാഗസിന്‍ കവറില്‍ പ്രത്യക്ഷപ്പെട്ടത്.

Comments

comments

Categories: Sports, Top Stories