ഷെരീഫിനെതിരേ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവ്

ഷെരീഫിനെതിരേ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവ്

ഇസ്ലാമാബാദ്: അഴിമതി കേസില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരേ അന്വേഷണം നടത്താന്‍ പാക് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട പനാമ രേഖകളില്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുകയും സ്വത്തുവിവരം മറച്ചുവെക്കുകയും ചെയ്തവരുടെ പട്ടികയില്‍ ഷെരീഫിന്റെ പേരും പരാമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതിയില്‍ ഷെരീഫിനെതിരേ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതിയാണ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. വിചാരണവേളയില്‍ ആരോപണങ്ങള്‍ ഷെരീഫ് നിഷേധിച്ചിരുന്നു. പ്രത്യേക അന്വേഷണം സംഘത്തിന് രൂപം നല്‍കി അറുപത് ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു കോടതി നിര്‍ദ്ദേശം. മിലിട്ടറി ഇന്റലിജന്‍സ് ഉള്‍പ്പടെ വിവിധ എജന്‍സികളുടെ പ്രതിനിധികള്‍ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടാവും.

Comments

comments

Categories: Top Stories, World