കെപിസിസി അധ്യക്ഷ സ്ഥാനം, മുന്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു: ഉമ്മന്‍ ചാണ്ടി

കെപിസിസി അധ്യക്ഷ സ്ഥാനം, മുന്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു: ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കു ഉമ്മന്‍ ചാണ്ടി ഉടന്‍ എത്തുമെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കവേ, ഇക്കാര്യത്തില്‍ നിലപാട് അറിയിച്ച് ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ട് രംഗത്തെത്തി. കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇല്ലെന്നു നേരത്തേ തീരുമാനമെടുത്തിട്ടുള്ളതാണ്. ആ തീരുമാനം മാറ്റേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയിലാണ് അറിയിച്ചത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഉമ്മന്‍ചാണ്ടി കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കില്ലെന്ന തന്റെ തീരുമാനം അറിയിച്ചത്. താന്‍ അധ്യക്ഷനാകണമെന്ന അഭിപ്രായം ഹൈക്കമാന്‍ഡ് മുന്നോട്ട് വച്ചിട്ടില്ല. പാര്‍ട്ടിയുടെ ഒരു സ്ഥാനങ്ങളിലേക്കും താനുണ്ടാകില്ല. സമവായത്തിലൂടെ പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന കാര്യം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വിശദമാക്കി.

Comments

comments

Categories: Politics, Top Stories