ഓഹരി ഏറ്റെടുക്കല്‍: ജെയ്ന്‍ ഇറിഗേഷന്‍ സിസ്റ്റംസ് 48 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചു

ഓഹരി ഏറ്റെടുക്കല്‍: ജെയ്ന്‍ ഇറിഗേഷന്‍ സിസ്റ്റംസ് 48 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചു

രണ്ടു കമ്പനികളിലെ 80 ശതമാനം ഓഹരികള്‍ വാങ്ങും

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ആസ്ഥാനമാക്കിയ ബഹുരാഷ്ട്ര കമ്പനി ജെയ്ന്‍ ഇറിഗേഷന്‍ സിസ്റ്റംസ് ലിമിറ്റഡ് (ജെഐഎസ്എല്‍) യുഎസിലെ രണ്ടു ചെറു ജലസേചന കമ്പനികളിലെ 80 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നു. ഇതിലേക്കായി 48 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചെന്ന് അധികൃതര്‍ അറിയിച്ചു.

അഗ്രിവാലി ഇറിഗേഷന്‍ കോര്‍പ്പറേഷന്‍ (എവിഐ), ഇറിഗേഷന്‍ ഡിസൈന്‍ ആന്‍സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ (ഐഡിഎ) എന്നീ കമ്പനികളിലെ ഓഹരികളാണ് ജെയ്ന്‍ സ്വന്തമാക്കുന്നത്. ഇതു സംബന്ധിച്ച് ജെഐഎസ്എല്‍ കരാറിലെത്തിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇടപാട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടപാടിന് സര്‍ക്കാരിന്റെയും റെഗുലേറ്ററിയുടെയും അനുമതി വേണ്ടെന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) വ്യക്തമാക്കി.
രണ്ടു ചെറു ജലസേചന കമ്പനികളുടെയും ബിസിനസുകള്‍ പുതുതായി രൂപീകരിച്ച വിതരണ

കമ്പനിയില്‍ ലയിപ്പിക്കുമെന്ന് ജെഐഎസ്എല്ലിനോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി. ജലസേചന സാങ്കേതികവിദ്യ നടപ്പിലാക്കാന്‍ സഹായിക്കുന്നതിന് പുതിയ കമ്പനി വേദിയൊരുക്കും. ഏറ്റെടുക്കലിനുവേണ്ടി 48 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. പുതിയ കമ്പനി വഴി കാര്‍ഷിക സാങ്കേതികവിദ്യയും ജലസേചന പരിഹാരമാര്‍ഗങ്ങളും പ്രദാനം ചെയ്യാന്‍ സാധിക്കും- ജെയ്ന്‍ ഇറിഗേഷന്‍ സിസ്റ്റംസ് സിഇഒ അനില്‍ ജെയ്ന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy