ലോകത്താകമാനമുള്ള 20 കുടിയേറ്റക്കാരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജന്‍

ലോകത്താകമാനമുള്ള 20 കുടിയേറ്റക്കാരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജന്‍
ഇന്ത്യയില്‍ ജനിച്ച 15.6 മില്യണ്‍ ജനങ്ങളാണ് രാജ്യത്തിന് പുറത്ത് ജീവിക്കുന്നത്. 
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, പാക്കിസ്ഥാന്‍, അമേരിക്ക എന്നിവിടങ്ങളിലാണ് 
ഇന്ത്യന്‍വംശജരായ കുടിയേറ്റക്കാരില്‍ പകുതിയും ഉള്ളത്

ഇന്ത്യക്ക് കുടിയേറ്റത്തിന്റെ വലിയ ചരിത്രം തന്നെ പറയാനുണ്ട്. ഒരു നൂറ്റാണ്ടു മുന്‍പ് വലിയൊരു വിഭാഗം ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ആഫ്രിക്ക, കരീബിയ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് നീങ്ങി. ഇവരില്‍ അധികവും ബോധപൂര്‍വ്വമല്ലാതെ ഇവിടങ്ങളിലേക്ക് സഞ്ചരിച്ചവരാണ്. ഗള്‍ഫ് രാജ്യങ്ങള്‍, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളാണ് ഇന്ത്യക്കാര്‍ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ സഞ്ചരിച്ച രാജ്യങ്ങള്‍.

അന്താരാഷ്ട്രതലത്തില്‍ കുടിയേറ്റക്കാരുടെ കണക്കെടുക്കുമ്പോള്‍ ഇന്ത്യയാണ് ഇവരുടെ ഏറ്റവും വലിയ ഉല്‍ഭവകേന്ദ്രം എന്ന് മനസിലാക്കാന്‍ സാധിക്കും. ലോകത്താകമാനമുള്ള 20 കുടിയേറ്റക്കാരില്‍ ഒരാള്‍ ഇന്ത്യയില്‍ ജനിച്ചവരാണ്. 2015ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജനിച്ച 15.6 മില്യണ്‍ ജനങ്ങളാണ് രാജ്യത്തിന് പുറത്ത് ജീവിക്കുന്നത്. കുടിയേറ്റക്കാരുടെ ഉല്‍ഭവ രാജ്യങ്ങളുടെ കണക്കെടുക്കുമ്പോഴും ഇന്ത്യ മുന്‍പന്തിയിലാണ്. അന്താരാഷ്ട്ര ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ ഇരട്ടിയായി. ലോകത്തിലെ മൊത്തം കുടിയേറ്റക്കാരുടെ എണ്ണത്തേക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ വര്‍ധിക്കുകയാണ് ഇന്ത്യന്‍വംശജരായ കുടിയേറ്റക്കാരുടെ എണ്ണം.

ഇന്ത്യയില്‍ നിന്നുള്ള മൊത്തം കുടിയേറ്റക്കാരില്‍ പകുതിയും മൂന്ന് രാജ്യങ്ങളിലായാണ് അധിവസിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, പാക്കിസ്ഥാന്‍, അമേരിക്ക എന്നിവിടങ്ങളിലാണ് ഇന്ത്യന്‍വംശജരായ കുടിയേറ്റക്കാരില്‍ പകുതിയും ഉള്ളത്. 3.5 മില്യണ്‍ ഇന്ത്യക്കാരാണ് യുഎയില്‍ ഉള്ളത്. ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് എക്കാലവും പ്രിയപ്പെട്ട ദേശമാണിത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് തൊഴിലന്വേഷകരും തൊഴിലാളികളുമായി ഇവിടേക്ക് കുടിയേറിയത്.

ഇന്ത്യക്കാരായ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമാണ് പാക്കിസ്ഥാനുള്ളത്. രണ്ട് മില്യണ്‍ ഇന്ത്യക്കാരാണ് പാക്കിസ്ഥാനിലുള്ളത്. രണ്ട് മില്യണിലധികം ഇന്ത്യക്കാരാണ് അമേരിക്കയിലുള്ളത്. അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ കുടിയേറ്റ ഗ്രൂപ്പാണ് ഇത്. ഇന്ത്യന്‍- അമേരിക്കക്കാരില്‍ പത്തില്‍ ഒമ്പത് പേരും ഇന്ത്യയില്‍ ജനിച്ചവരാണ്. ഉന്നതവിദ്യാഭ്യാസം നേടിയവരും അമേരിക്കയില്‍ ഏറ്റവും വലിയ സമ്പന്നവിഭാഗങ്ങളുമാണ് ഇവര്‍.

അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനം കൂടിയാണ് ഇന്ത്യ. 2015-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജനിച്ചവരില്‍ ഒരു ശതമാനവും രാജ്യത്തിന് പുറത്താണ് ജീവിക്കുന്നത്. അമേരിക്കയിലെ കുടിയേറ്റ നിരക്കിന് തുല്യമാണിത്. ഒരു ബില്യണിലധികം ജനസംഖ്യയുള്ള ഇന്ത്യ, ചൈനകഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമാണ്. എങ്കില്‍ത്തന്നെയും ലോകത്തിന്റെ കുടിയേറ്റനിരക്ക് ശരാശരി മൂന്ന് ശതമാനത്തില്‍ എത്തുമ്പോഴേക്കും ഇന്ത്യയില്‍ നിന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ടാകും.

കുടിയേറ്റക്കാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്നതും ഇന്ത്യക്ക് തന്നെയാണ്. 2015-ലെ കണക്കുകള്‍ പ്രകാരം 69 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ കുടിയേറ്റക്കാര്‍ രാജ്യത്തേക്ക് അയക്കുന്നത്. ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജിഡിപിയുടെ മൂന്ന് ശതമാനത്തോളം വരുമിത്. പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍, യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാരില്‍ നിന്നാണ് ഈ പണത്തിന്റെ ഭൂരിഭാഗവും വരുന്നത്. 2008- ല്‍ കുടിയേറ്റക്കാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്ന ലോകത്തിലെ ഒന്നാം സ്ഥാനത്തുള്ള രാജ്യമായിരുന്നു ഇന്ത്യ. ഇക്കാര്യത്തില്‍ ഇന്ത്യ ചൈനയെയും മറികടന്നു.

2010- ലെ ഫ്യൂ റിസര്‍ച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ മത ന്യൂനപക്ഷങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ കുടിയേറുന്നവരില്‍ ഏറെയും. ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും മതന്യൂനപക്ഷങ്ങളാണ്. ഉദാഹരണത്തിന് ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ 19 ശതമാനവും ക്രിസ്ത്യാനികളാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമാണ് ക്രിസ്തുമതത്തില്‍പ്പെട്ടവരുള്ളത്. സമാനമായി ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ 27 ശതമാനവും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 14 ശതമാനമാണിത്. എന്നാല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 80 ശതമാനം വരുന്ന ഹിന്ദുവിഭാഗത്തില്‍ നിന്നുള്ളവര്‍ ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ 45 ശതമാനം മാത്രമാണ്.

Comments

comments

Categories: FK Special