തലച്ചോറുപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന സാങ്കേതികതയ്ക്കായി ഫേസ്ബുക്ക്

തലച്ചോറുപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന സാങ്കേതികതയ്ക്കായി ഫേസ്ബുക്ക്

ന്യൂയോര്‍ക്ക്: സാധാരണഗതിയില്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ മസ്തിഷ്‌കമുപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ അധികം വൈകാതെ സാധിക്കുമെന്ന് ഫേസ്ബുക്ക്. ബ്രെയ്ന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫേസ് വഴിയാണ് ഇത് നടപ്പിലാക്കുക. ആളുകള്‍ക്ക് മസ്തിഷ്‌കമുപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന സംവിധാം തങ്ങള്‍ തയാാറാക്കിക്കൊണ്ടിരിക്കുന്നതെന്ന വലിയ വെളിപ്പെടുത്തലാണ് ഫേസ്ബുക്ക് നടത്തിയത്.

മസ്തിഷ്‌കത്തില്‍ നിന്നും ഒരോ മിനിറ്റിലും 100 വാക്കുകള്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള നിശബ്ദമായ സംഭാഷണ സംവിധാനം സൃഷ്ടിക്കാനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. ഇന്ന് നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണില്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ അഞ്ച് മടങ്ങ് വേഗത്തില്‍ ടൈപ്പിംഗ് സാധ്യമാക്കുന്നതായിരിക്കം പുതിയ സാങ്കേതിക വിദ്യയെന്നും ഫേസ്ബുക്കിന്റെ റിസര്‍ച്ച് ഗ്രൂപ്പായ ബില്‍ഡിംഗ് 8ന്റെ വൈസ് പ്രസിഡന്റായ റെജിന ഡുഗാന്‍ പറഞ്ഞു. സാന്‍ ജോസില്‍ എഫ് 8 ഡെവലേപ്പേഴ്‌സിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തലച്ചോര്‍ വഴിയുള്ള സംഭാഷണങ്ങള്‍ കൊണ്ട് ഫോട്ടോ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നതിനുള്ള പുതിയ പദ്ധതിയും ഫേസ്ബുക്ക് തയാറാക്കുന്നുണ്ട്. ഹാനികരമല്ലാത്ത ഒരു സംവിധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. വ്യക്തിപരമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയാണ് ഇത് നിര്‍മ്മിക്കുകയെന്നും ഫേസ്ബുക്ക് കൂട്ടിച്ചേര്‍ത്തു. ചര്‍മ്മങ്ങളുപയോഗിച്ച് കേള്‍ക്കുന്നത് സാധ്യമാക്കുന്നതിനുള്ള ഗവേഷണു പദ്ധതിയും കമ്പനി വെളിപ്പെടുത്തി. ചര്‍മ്മം വഴിയുള്ള വിവിധ ഭാഷകള്‍ വിനിമയം ചെയ്യുന്നതിനുള്ള ഹാര്‍ഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും തയാറാക്കിവരികയാണ്.

Comments

comments

Categories: Tech, Top Stories