സര്‍ക്കാരിന്റെ പ്രവര്‍ത്തനം പോരാ: വിഎസ്

സര്‍ക്കാരിന്റെ പ്രവര്‍ത്തനം പോരാ: വിഎസ്

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരേ വി എസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ കുറിപ്പ് നല്‍കി. പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്നും സംസ്ഥാന ഭരണത്തില്‍ തിരുത്തലുകള്‍ വേണമെന്നും അദ്ദേഹം കുറിപ്പില്‍ സൂചിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അഴിമതിക്കെതിരേ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കണമെന്നും കുറിപ്പില്‍ വിഎസ് സൂചിപ്പിച്ചിട്ടുണ്ട്. സാധാരണ, സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തിലാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും എന്നാല്‍ ഇപ്പോള്‍ തന്നെ സര്‍ക്കാരിനെതിരേ ജനവികാരം ഉണ്ടായിട്ടുണ്ടെന്നും അഴിമതികള്‍ക്കെതിരേ ശക്തമായ നടപടികള്‍ വേണമെന്നും വി.എസ് കുറിപ്പില്‍ അവശ്യപ്പെട്ടു.

Comments

comments

Categories: Politics, Top Stories

Related Articles