ഗോകുലം ഗോപാലന്റെ വീടുകളിലും ഫിനാന്‍സ് ശാഖകളിലും റെയ്ഡ്

ഗോകുലം ഗോപാലന്റെ വീടുകളിലും ഫിനാന്‍സ് ശാഖകളിലും റെയ്ഡ്

തിരുവനന്തപുരം: ഗോകുലം ഫിനാന്‍സിന്റെ രാജ്യത്തെ വിവിധ ശാഖകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടത്തി. ഇന്ന്‌ രാവിലെ എട്ട് മണി മുതലാണ് ഗോകുലം ഫിനാന്‍സിന്റെ എല്ലാ ശാഖകളിലും ആദായ നികുതി വകുപ്പില്‍ നിന്നുള്ള പ്രത്യേക സംഘങ്ങള്‍ പരിശോധന ആരംഭിച്ചത്. ഗോകുലം ഫിനാന്‍സിന്റെ കേരളത്തിലെ 30 ശാഖകളിലും തമിഴ്‌നാട്ടിലെ 25 ശാഖകളിലുമാണ് പരിശോധന നടന്നത്. നികുതി വെട്ടിപ്പ് നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ്.

ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വീടുകള്‍ കേന്ദ്രീകരിച്ചും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. ഗോകുലം ഫിനാന്‍സ് വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി ആദായ നികുതി വകുപ്പിന് നേരത്തേ പരാതികള്‍ ലഭിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ മാസങ്ങളായി ആദായ നികുതി വകുപ്പ് ഗോകുലം ഫിനാന്‍സിനെ നിരീക്ഷിച്ച് വരികയായിരുന്നുവെന്നാണ് സൂചനകള്‍. ഇതിനുപിന്നാലെയാണ് ഇന്നലെ രാവിലെ മുതല്‍ റെയ്ഡ് ആരംഭിച്ചത്.

Comments

comments

Categories: Top Stories