പുതിയ ഫീച്ചറുകളുമായി മഹീന്ദ്ര XUV500

പുതിയ ഫീച്ചറുകളുമായി മഹീന്ദ്ര XUV500

ലേക്-സൈഡ് ബ്രൗണ്‍ നിറവും പ്രീമിയം ബ്ലാക്ക് ഇന്റീരിയറുമായി  XUV500ന്റെ W10 വേരിയന്റും അവതരിപ്പിച്ചു

മുംബൈ : സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ XUV500 ല്‍ മഹീന്ദ്ര & മഹീന്ദ്ര പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി. ആന്‍ഡ്രോയ്ഡ് ഓട്ടോ, കണക്റ്റഡ് ആപ്പുകള്‍, ഇക്കോസെന്‍സ്, എമര്‍ജന്‍സി കോള്‍, വണ്‍ ടച്ച് ലെയ്ന്‍ ചേഞ്ച് ഇന്‍ഡിക്കേറ്റര്‍ എന്നീ സവിശേഷതകളാണ് പുതുതായി കൊണ്ടുവന്നത്. W6 വേരിയന്റ് മുതല്‍ ഈ ഫീച്ചറുകള്‍ ലഭ്യമാണ്. നവി മുംബൈയില്‍ 13.8 ലക്ഷം രൂപയാണ് W6 ന്റെ എക്‌സ്-ഷോറൂം വില.

കൂടാതെ പുതിയ ലേക്-സൈഡ് ബ്രൗണ്‍ നിറവും പ്രീമിയം ബ്ലാക്ക് ഇന്റീരിയറുമായി XUV500ന്റെ W10 വേരിയന്റും മഹീന്ദ്ര അവതരിപ്പിച്ചു. 2011 ല്‍ പുറത്തിറക്കിയപ്പോള്‍ അന്നാദ്യമായി നിരവധി നൂതന സാങ്കേതികവിദ്യകളുമായി XUV500 വിപണിയില്‍ അല്‍ഭുതം സൃഷ്ടിച്ചിരുന്നു. 2015 ലെ XUV500ല്‍ കൂടുതല്‍ ഹൈ-ടെക് ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്ന് മഹീന്ദ്ര & മഹീന്ദ്ര ഓട്ടോമോട്ടീവ് സെക്ടര്‍ പ്രസിഡന്റ് രാജന്‍ വധേര പറഞ്ഞു. ഇക്കോസെന്‍സ്, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നീ പുതിയ ടെക്‌നോളജി ഫീച്ചറുകള്‍ അവതരിപ്പിക്കുക വഴി എസ്‌യുവി സെഗ്‌മെന്റില്‍ പുതിയ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ചിരിക്കുകയാണെന്ന് രാജന്‍ വധേര അഭിമാനംകൊണ്ടു.

Comments

comments

Categories: Auto