കൊച്ചി: മാണിയെ യുഡിഎഫിലേക്കു എം എം ഹസന് ക്ഷണിച്ചതിനെ ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. ഇന്നലെ നടന്ന കെപിസിസി നേതൃയോഗത്തില്‍ പി ടി തോമസ് എംഎല്‍എ, ജോസഫ് വാഴയ്ക്കന്, എം എം ജേക്കബ് എന്നിവരാണു മാണിയുടെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.
മാണി നിരന്തരം യുഡിഎഫിനെ അപമാനിക്കുന്നയാളാണ്. ഇങ്ങനെയുളള ആളെ കൂടെ കൂട്ടണമോ എന്ന് ആലോചിക്കണമെന്നു പി ടി തോമസ് നേതൃയോഗത്തില്‍ പറഞ്ഞു. മാണിയെ യുഡിഎഫിലേക്കു ക്ഷണിച്ചിട്ടില്ലെന്ന് എം എം ഹസന് പറഞ്ഞു. മാണി കോണ്‍ഗ്രസിലേക്കു മടങ്ങി വരണമെന്നത് തന്റെ നിലപാടാണ്. എന്നാല്‍ മാണിയെ ക്ഷണിച്ചെന്ന വാര്‍ത്ത ഹസന് നിഷേധിച്ചു. മലപ്പുറത്ത് ജനങ്ങള്‍ വോട്ടു ചെയ്തത് യുഡിഎഫിനാണെന്നും കേരള കോണ്‍ഗ്രസ് പിന്തുണയുണ്ടെന്നത് മാണി ഉന്നയിച്ച അവകാശ വാദം മാത്രമാണെന്നും ഹസന് പറഞ്ഞു.