വിഐപികളുടെ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗത്തിന് വിലക്ക്

വിഐപികളുടെ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗത്തിന് വിലക്ക്

പുതിയ വോട്ടിംഗ് മെഷീനുകള്‍ വാങ്ങാന്‍ പണം അനുവദിച്ചു

ന്യൂഡെല്‍ഹി: വിഐപികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. മെയ് ഒന്നു മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭാ സ്പീക്കര്‍ എന്നിവര്‍ക്ക് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് ഇളവുണ്ടായിരിക്കും. വിലക്ക് നടപ്പിലാക്കുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വാഹനങ്ങളില്‍ ഒന്നിനും ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

വോട്ടര്‍ക്ക് രേഖപ്പെടുത്തിയ വോട്ടിന്റെ പ്രിന്റൗട്ട് കണ്ട് ഉറപ്പുവരുത്താന്‍ സാധിക്കുന്ന (വിവിപിഎടി) വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങാന്‍ തുക അനുവദിക്കാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. നൂതന രീതിയിലുള്ള വോട്ടിംഗ് മെഷീന്‍ വാങ്ങാന്‍ 3174 കോടി രൂപ അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Comments

comments

Categories: Top Stories