യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച് ആര്‍ മക്മാസ്റ്റര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്നലെ ചര്‍ച്ച നടത്തി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള മോദിയുടെ വസതിയില്‍ വച്ചാണു കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മക്മാസ്റ്റര്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ തുടങ്ങിയവരുമായും ചര്‍ച്ച നടത്തി. ദോവലുമായി നടത്തിയ കൂടിക്കാഴ്ച രണ്ട് മണിക്കൂറിലേറെ നീണ്ടു നിന്നു. തീവ്രവാദത്തെ ചെറുക്കാന്‍ ഇന്ത്യയും യുഎസും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും വിവരങ്ങള്‍ കൈമാറാനും ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി.

സുരക്ഷാ ഉപദേഷ്ടാവായി ചുമതലയേറ്റതിനു ശേഷം മക്മാസ്റ്റര്‍ മേഖലയില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. കാബൂളില്‍ ഞായറാഴ്ചയെത്തിയ അദ്ദേഹം തിങ്കളാഴ്ച പാകിസ്ഥാനില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്, കരസേനാ തലവന്‍ ജനറല്‍ ഖമര്‍ ജാവേദ് ബജ്വ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാന്‍, പാക് സന്ദര്‍ശനത്തിനു ശേഷമാണു മക്മാസ്റ്റര്‍ ന്യൂഡല്‍ഹിയിലെത്തിയത്.

Comments

comments

Categories: Top Stories, World