ക്ഷണം നിരസിച്ചു മാണി

ക്ഷണം നിരസിച്ചു മാണി

കോട്ടയം: യുഡിഎഫിലേക്കുള്ള എം എം ഹസന്റെ ക്ഷണം കെ എം മാണി നിരസിച്ചു. യുഡിഎഫിലേക്ക് ഉടന്‍ മടങ്ങിപ്പോകാന്‍ കേരള കോണ്‍ഗ്രസ് എം ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചരല്‍ക്കുന്നിലെ പാര്‍ട്ടി ക്യാമ്പില്‍ യുഡിഎഫ് വിടാന്‍ കൈക്കൊണ്ട തീരുമാനം തത്കാലം പുനഃപരിശോധിക്കേണ്ട സ്ഥിതിയില്ല. കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കെ എം മാണി പറഞ്ഞു.

ആരോടും അന്ധമായ വിരോധമോ അമിതമായ സ്‌നേഹമോ ഇല്ല. മലപ്പുറം ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ കേരള കോണ്‍ഗ്രസിനും പങ്കുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ പിന്തുണ യുഡിഎഫിനുള്ളതല്ലെന്നു നേരത്തെ വ്യക്തമാക്കിയതാണ്. അരനൂറ്റാണ്ട് കാലമായി ലീഗുമായി തുടരുന്ന സൗഹാര്‍ദവും സ്‌നേഹവും തുടരുന്നതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിക്ക് കേരള കോണ്‍ഗ്രസ്എം പിന്തുണ പ്രഖ്യാപിച്ചതെന്നും മാണി വ്യക്തമാക്കി.

Comments

comments

Categories: Politics

Related Articles