ജെഎ സോളാര്‍ 1,000 മെഗാവാട്ട് മൊഡ്യൂള്‍സ് വിറ്റു

ജെഎ സോളാര്‍ 1,000 മെഗാവാട്ട് മൊഡ്യൂള്‍സ് വിറ്റു

ചൈന കേന്ദ്രമാക്കിയ ജെഎ സോളാര്‍ ഹോള്‍ഡിംഗ്‌സ് 1,000 മെഗാവാട്ടിന്റെ ശേഷിയുള്ള സോളാര്‍ ഉപകരണങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു. ഒരു ജിഗാവാട്ട് മൊഡ്യൂള്‍ ഇന്ത്യയിലേക്ക് കയറ്റിയയ്ക്കുന്നതിലൂടെ 1.7 ബില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും. കൂടാതെ പ്രതിവര്‍ഷം 1.47 മില്ല്യണ്‍ ടണ്‍ കാര്‍ബണ്‍ പ്രസരണം ഒഴിവാക്കാനും സാധിക്കും. തദ്ദേശീയ നിര്‍മാതാക്കള്‍, എന്‍ജിനീയറിംഗ് പ്രൊക്യുര്‍മെന്റ്, കമ്പനികള്‍, സ്വതന്ത്ര ഊര്‍ജ്ജ ഉല്‍പ്പാദകര്‍ എന്നിവരുമായി തന്ത്രപരമായ പങ്കാളിത്തം സ്ഥാപിച്ച് രണ്ട് വര്‍ഷം മുന്‍പാണ് ജെഎ സോളാര്‍ ഇന്ത്യന്‍ വിപണിയില്‍ വിപുലീകരണം സാധ്യമാക്കിയത്.

Comments

comments

Categories: Business & Economy