ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറത്തില്‍ ഇന്ത്യന്‍ പ്രതിനിധി പങ്കെടുക്കണമെന്നു ചൈന

ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറത്തില്‍ ഇന്ത്യന്‍ പ്രതിനിധി പങ്കെടുക്കണമെന്നു ചൈന

ബീജിംഗ്: അടുത്ത മാസം 14,15 തീയതികളില്‍ ബീജിംഗില്‍ നടക്കുന്ന Belt and Road Forum (BRF) യോഗത്തില്‍ ഇന്ത്യ ഔദ്യോഗിക പ്രതിനിധിയെ അയക്കണമെന്നു ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ചൊവ്വാഴ്ച പറഞ്ഞു. പാക് അധീന കശ്മീരിലൂടെയാണു ചൈനയുടെ സ്വപ്‌ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറം കടന്നുപോകുന്നത്. ഈ പദ്ധതിയോട് ന്യൂഡല്‍ഹി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളതാണ്. പദ്ധതിയുടെ പേരില്‍ ഇന്ത്യയും ചൈനയും വിരുദ്ധനിലപാട് പുലര്‍ത്തുന്നതിനിടെയാണു ചൊവ്വാഴ്ച ചൈനയുടെ ഭാഗത്തുനിന്നും പ്രകോപനപരമായ വിധത്തില്‍ പ്രസ്താവനയുണ്ടായിരിക്കുന്നത്.

എന്നാല്‍ പദ്ധതി കടന്നുപോകുന്നത് പാക് അധീന കശ്മീരിലൂടെയാണെങ്കിലും ഇന്ത്യ-പാക് തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്തിലൂടെയല്ലെന്നു ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു. അതേസമയം ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയോട് ബീജിംഗിലുള്ള ഇന്ത്യയുടെ പ്രതിനിധി ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങിന്റെ സ്വപ്‌ന പദ്ധതിയാണു ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി. 2013ലാണ് ഇതിനു തുടക്കമിട്ടത്. ചൈനയെ ഏഷ്യയും യൂറോപ്പുമായി കര,കടല്‍ മാര്‍ഗം ബന്ധിപ്പിക്കുന്ന പാതയൊരുക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.
അടുത്ത മാസം ബീജിംഗില്‍ നടക്കുന്ന ഫോറത്തില്‍ റഷ്യ, പാകിസ്ഥാന്‍, ശ്രീലങ്ക ഉള്‍പ്പെടെയുള്ള 28-ാളം രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രി അറിയിച്ചു.

Comments

comments

Categories: World