സംരംഭങ്ങളെ മാടി വിളിക്കുന്ന ലോകരാജ്യങ്ങള്‍

സംരംഭങ്ങളെ മാടി വിളിക്കുന്ന ലോകരാജ്യങ്ങള്‍
വാര്‍ടണ്‍ സര്‍വ്വകലാശാലയും മാര്‍ക്കറ്റ് റിസര്‍ച്ച് ഫേമായ വൈ ആന്‍ഡ് ആറും നടത്തിയ 
പഠനത്തിലാണ് സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂലമായ രാജ്യങ്ങളുടെ പട്ടിക 
പുറത്തുവിട്ടിരിക്കുന്നത്

സംരംഭകത്വം തുടങ്ങുന്നതിന് അനുയോജ്യമായ നഗരങ്ങളുടെ ആഗോള റാങ്കിംഗില്‍ മുന്‍പന്തിയിലാണ് ജര്‍മ്മനി. നിരവധി ഭൂഖണ്ഡങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചെങ്കിലും ഈ കേന്ദ്ര യൂറോപ്യന്‍ രാജ്യമാണ് എല്ലാറ്റിനും മുകളില്‍. ആഗോള മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 95 ശതമാനവും 80 രാജ്യങ്ങളില്‍ നിന്നുള്ളതാണെന്നാണ് വാര്‍ടണ്‍ സര്‍വ്വകലാശാലയും മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ വൈ ആന്‍ഡ് ആറും നടത്തിയ പഠനത്തില്‍ പ്രതിപാദിക്കുന്നത്. സംരംഭകത്വം, പാരമ്പര്യം, ജീവിത നിലവാരം, സംരംഭകത്വത്തോടുള്ള ആഭിമുഖ്യം തുടങ്ങി നിരവധി കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്.

പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുന്‍നിര രാജ്യങ്ങളെ പരിചയപ്പെടാം.

ജര്‍മ്മനി

ഉയര്‍ന്ന നിലയിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള രാജ്യമാണ് ജര്‍മ്മനി. മികച്ച തൊഴിലാളികളും സംരംഭകത്വത്തിന് ആവശ്യമായ മൂലധനം എളുപ്പത്തില്‍ സമാഹരിക്കാവുന്നതുമായ രാജ്യമായതിനാല്‍ പട്ടികയില്‍ മുന്‍നിരയിലെത്തിയിരിക്കുകയാണ് ജര്‍മ്മനി. മൊത്തം സൂചികകളുടെ അടിസ്ഥാനത്തില്‍ മികച്ച രാജ്യങ്ങളില്‍ നാലാമത്.

 

ജപ്പാന്‍

വിദ്യാഭ്യാസത്തിലും സാങ്കേതികവിദ്യയിലും ലോകത്തിലെ മികച്ച രാജ്യങ്ങളില്‍ മുന്‍നിര സ്ഥാനമാണ് ജപ്പാനുള്ളത്. സംരംഭകരെ ഏറ്റവും കൂടുതലായി ആകര്‍ഷിക്കുന്ന ഘടകവും ഇതാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പത്തില്‍ പത്ത് മാര്‍ക്കാണ് ജപ്പാന്.

 

 യുണൈറ്റഡ് സ്റ്റേറ്റ്‌സ്

വര്‍ഷങ്ങളായുള്ള സംരംഭകത്വപ്രവര്‍ത്തനങ്ങളുടെ തട്ടകമാണ് അമേരിക്ക. ലോകപ്രശസ്തമായ സിലിക്കണ്‍വാലി സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ഫേയ്‌സ് ബുക്ക്്, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളും നോര്‍ത്തേണ്‍ കാലിഫോര്‍ണിയയില്‍ ആരംഭിക്കപ്പെട്ടതാണ്. ഗതാഗത സംവിധാനത്തിലും എളുപ്പത്തിലുള്ള മൂലധന സമാഹരണത്തിലും പത്തില്‍ പത്ത് മാര്‍ക്കാണ് ഈ രാജ്യം കരസ്ഥമാക്കിയിരിക്കുന്നത്.

യുണൈറ്റഡ് കിംഗ്ഡം

2007 നും 2017 നും ഇടയ്ക്ക് സംരംഭകത്വ പ്രവര്‍ത്തനങ്ങളില്‍ 31 ശതമാനത്തിന്റെ വര്‍ധനവാണ് യുകെയില്‍ ഉണ്ടായിരിക്കുന്നതെന്നാണ് ഒഇസിഡിയുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അടിസ്ഥാന സൗകര്യത്തിലും ഗതാഗത സംവിധാനത്തിലും മാത്രമല്ല മുന്‍പന്തിയില്‍, ശക്തമായ നിയമത്തിന്റെ ചട്ടക്കൂടും ഈ രാജ്യത്തിനുണ്ട്.

 

 സ്വിറ്റ്‌സര്‍ലന്‍ഡ്

മധ്യയൂറോപ്പിലെ ചെറിയൊരു രാജ്യമായ സ്വിറ്റ്‌സര്‍ലന്‍ഡ് ഏറ്റവും സമ്പന്നരാജ്യങ്ങില്‍ ഒന്നാണ്. കഴിവും വിദ്യാഭ്യസവും കാര്യക്ഷമതയുമുള്ള ജീവനക്കാര്‍ രാജ്യത്തിന്റെ നേട്ടം തന്നെയാണ്. കുറച്ചു കോര്‍പ്പറേറ്റീവ് നികുതിയും മൂലധന സമാഹരണത്തിലുള്ള എളുപ്പവും വികസിത നിയമ വ്യവസ്ഥയും സംരംഭകരെ പ്രധാനമായി ഇവിടേക്ക് ആകര്‍ഷിക്കുന്നു.

 

 സ്വീഡന്‍ 

വ്യവസായകാര്യങ്ങളില്‍ സുതാര്യതയും തൊഴില്‍ ശക്തിയില്‍ മികച്ചതുമാണ് ഈ സ്‌കാന്‍ഡിനേവിയന്‍ രാജ്യം. പ്രമുഖ സംരംഭകത്വ കേന്ദ്രമാണ് സ്വീഡിഷ് തലസ്ഥനമായ സ്‌റ്റോക്‌ഹോം.

 കാനഡ

അടിസ്ഥാന സൗകര്യവികസനം, വ്യവസായത്തിലെ സുതാര്യത, വിദ്യാസമ്പന്നരായ ജീവനക്കാര്‍ എന്നിവയാല്‍ പട്ടികയില്‍ ഇടം കണ്ടെത്തിയ ആദ്യ നോര്‍ത്ത് അമേരിക്കന്‍ രാജ്യമാണ് കാനഡ. 2015- ല്‍ സ്റ്റാര്‍ട്ടപ്പ് വിസ എന്ന പദ്ധതിയും രാജ്യം ആവിഷ്‌കരിച്ചിരുന്നു. രാജ്യത്തിന്റെ സ്വകാര്യ തൊഴില്‍ മേഖലയിലേക്ക് കുടിയേറ്റക്കാരായ സംരംഭകരെ ആകര്‍ഷിക്കുന്നതിന് കൂടിയാണ് സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

സിംഗപ്പൂര്‍

സാമ്പത്തിക പത്രങ്ങളിലെ വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം സംരംഭകത്വ സമ്പദ്‌വ്യവസ്ഥ ഏറ്റവും കൂടുതലുള്ള ലോകരാജ്യമാണ് സിംഗപ്പൂര്‍. സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതിയെ വെല്ലുവിളിക്കാന്‍ തക്ക കഴിവുള്ളവരാണിവര്‍. വാര്‍ണിന്റെ റിപ്പോര്‍ട്ട്് പ്രകാരം അടിസ്ഥാന സൗകര്യം, മൂലധന സമാഹരണം, ഗതാഗതം എന്നിവയില്‍ ഈ രാജ്യം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു.

ഓസ്‌ട്രേലിയ

വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പ് രംഗമാണ് ഓസ്‌ട്രേലിയയുടേത്. വലിയ സംരംഭങ്ങളെല്ലാം തന്നെ താരതമ്യേന വലിയ ശമ്പളമുള്ളവയുമാണ്. സംരംഭകത്വവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യം, വ്യവസായത്തിലെ സുതാര്യത എന്നിവയില്‍ ഈ രാജ്യം മികച്ച് നില്‍ക്കുന്നു.

Comments

comments