എച്ച് ആര്‍ പരിശീലന പരിപാടി: അയോനും ഐഐഎം ബെംഗളൂരുവും സഹകരിക്കും

എച്ച് ആര്‍ പരിശീലന പരിപാടി: അയോനും ഐഐഎം ബെംഗളൂരുവും സഹകരിക്കും

ഇന്ത്യയില്‍ മികവുറ്റ സിഎച്ച്ആര്‍ഒകളെ സൃഷ്ടിക്കും

മുംബൈ: ഹ്യൂമന്‍ കാപ്പിറ്റല്‍ ആന്‍ഡ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സേവനദാതാക്കളായ അയോന്‍ ഹെവിറ്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ബെംഗളൂരുവുമായി സഹകരിച്ച് നെക്സ്റ്റ് ജനറേഷന്‍ സിഎച്ച്ആര്‍ഒ (ചീഫ് എച്ച്ആര്‍ ഓഫീസര്‍) എന്ന പുതിയ പരിശീലന പരിപാടിക്ക് തുടക്കമിടുന്നു. മാനവവിഭവശേഷിയിലൂടെ ബിസിനസിലെ മാറ്റങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള തലവന്‍മാരെ സൃഷ്ടിക്കുകയാണ് പരിപാടിയുടെ ഉദ്ദേശം. ജൂണില്‍ ഇതിന് ആരംഭം കുറിക്കും. ഇന്ത്യയില്‍ കഴിവുള്ള സിഎച്ച്ആര്‍ഒകളെ സൃഷ്ടിക്കാനുള്ള ഉദ്യമമാണ് നെക്സ്റ്റ് ജനറേഷന്‍ സിഎച്ച്ആര്‍ഒ പ്രോഗ്രാമെന്ന് അയോന്‍ ഹെവിറ്റ് ഇന്ത്യ കണ്‍സള്‍ട്ടിംഗ് സിഇഒ സന്ദീപ് ചൗധരി പറഞ്ഞു.

അയോനിന്റെയും ഐഐഎം ബെംഗളൂരുവിന്റെയും സംയുക്ത സഹകരണത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുക. സംരംഭങ്ങളുടെ പരസ്പര സമ്പര്‍ക്കം തിരിച്ചറിയുന്നതിന് ബിസിനസ് മൂല്യ ശൃംഖല കാര്യക്ഷമമാക്കുക, ബിസിനസ് കേന്ദ്രീകൃത മനുഷ്യ മൂലധന തന്ത്രത്തിന്റെ രൂപകല്‍പ്പനയും നടപ്പിലാക്കലും, പരിവര്‍ത്തനാത്മകമായ ബിസിനസ് ആവശ്യകതകളോട് പ്രതികരിക്കാന്‍ പാകത്തില്‍ എച്ച്ആര്‍ പ്രവര്‍ത്തന രീതികള്‍ പുനര്‍രൂപീകരിക്കുക, സാങ്കേതികവിദ്യയേയും ഡാറ്റയേയും സ്വാധീനിച്ച് ആഗോളവല്‍ക്കരണം- ഏറ്റെടുക്കല്‍ പോലുള്ളവയില്‍ മാറ്റംവരുത്തുക. എച്ച്ആര്‍ ഓര്‍ഗനൈസേഷന്റെ രൂപമാറ്റം നിയന്ത്രിക്കുക ഉള്‍പ്പെടെയുള്ളവയില്‍ പരിശീലന പരിപാടി ശ്രദ്ധകേന്ദ്രീകരിക്കും.

ഐഐഎം ബെംഗളൂരു കാംപസില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. പാഠ്യപദ്ധതിയുടെ രൂപരേഖയ്ക്കും വികസനത്തിനും വേണ്ടിയും അയോനുമായി പങ്കാളിത്തത്തിലേര്‍പ്പെടുമെന്ന് ഐഐഎം ബെംഗളൂരുവിലെ എജ്യുക്കേഷന്‍ പ്രോഗ്രാമിന്റെ ചീഫ് ഓഫീസര്‍ മദന്‍ മോഹന്‍ രാജ് അത്തിമൂലം വ്യക്തമാക്കി. പ്രാരംഭഘട്ടത്തില്‍ ഓരോ ബാച്ചിലും ഏകദേശം മുപ്പതു പേരുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Education

Related Articles