സൗദിയില്‍ വനിത ഡ്രൈവര്‍മാര്‍ക്ക് പിന്തുണ വര്‍ധിക്കുന്നു

സൗദിയില്‍ വനിത ഡ്രൈവര്‍മാര്‍ക്ക് പിന്തുണ വര്‍ധിക്കുന്നു
സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് തടയുന്നതിനുള്ള നിയമങ്ങളൊന്നും നിലവിലില്ലെന്ന് ഷൗര 
കൗണ്‍സില്‍ അംഗം

റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുവദിക്കുന്നതിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനെ പിന്തുണച്ചുകൊണ്ട് ഷൗര കൗണ്‍സില്‍ അംഗം രംഗത്തെത്തിയതിനു പിന്നാലെയാണ് പിന്തുണക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായത്.

ഷൗര കൗണ്‍സിലിന്റെ സാമ്പത്തിക-ഊര്‍ജ കമ്മിറ്റിയുടെ നേതാവായ അബ്ദുള്‍ റഹ്മാന്‍ അല്‍ റഷീദാണ് സ്ത്രീകള്‍ക്കായി ശബ്ദമുയര്‍ത്തിയത്. സ്ത്രീകളെ വാഹനം ഓടിക്കുന്നതില്‍ നിന്ന് തടയുന്നതിനുള്ള നിയമങ്ങളൊന്നും നിലവിലില്ലെന്നും അതിനാല്‍ സൗദി ട്രാഫിക് വിഭാഗത്തിന് അവരെ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വാഹനം ഓടിക്കുന്നതിനെ തടഞ്ഞുകൊണ്ടുള്ള നിയമങ്ങളൊന്നും നമ്മുടെ സംവിധാനത്തിലില്ലാത്തതിനാല്‍ ഇതിനെ പിന്തുണയ്ക്കുമെന്നും റഷീദ് പറഞ്ഞു. എന്തിനുവേണ്ടിയാണ് സ്ത്രീകളെ വാഹനം ഓടിക്കുന്നതില്‍ നിന്ന് തടയുന്നതെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനെ നിയമത്തില്‍ അംഗീകരിക്കുന്നുണ്ട്. പ്രത്യേകിച്ച് ശരിയത്ത് നിയന്ത്രണങ്ങളില്‍ ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും റഷീദ് വ്യക്തമാക്കി. സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനെക്കുറിച്ച് കൗണ്‍സിലില്‍ ചര്‍ച്ചചെയ്‌തെന്നും കൗണ്‍സില്‍ അംഗങ്ങള്‍ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം.

സൗദി രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാല്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സ്ത്രീകള്‍ വാഹനം ഓടിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം കഴിഞ്ഞ നവംബറില്‍ നീക്കിയിരുന്നു. സാമ്പത്തികമായ ആവശ്യകതയുടേയും സ്ത്രീകളുടെ അവകാശത്തിന്റേയും ഭാഗമാണിതെന്നാണ് തലാല്‍ പറഞ്ഞത്.

Comments

comments

Categories: Women, World