ജനഹൃദയങ്ങള്‍ കീഴടക്കാന്‍ സ്താവര : കൊച്ചിയെ അടുത്തറിഞ്ഞ നിര്‍മാതാക്കള്‍

ജനഹൃദയങ്ങള്‍ കീഴടക്കാന്‍ സ്താവര : കൊച്ചിയെ അടുത്തറിഞ്ഞ നിര്‍മാതാക്കള്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കൊച്ചിയിലാണ്. 2005  
മുതല്‍ കൊച്ചിയുടെ നിര്‍മാണ രംഗത്തെ നിറസാന്നിധ്യമായിരുന്നു ജോസഫ്, നിരവധി നിര്‍മാണ 
പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്നിട്ടുള്ളത്. നിര്‍മാണ 
രംഗത്തിന് പുത്തന്‍ സംഭാവനകള്‍ നല്‍കുന്നതിനായി അദ്ദേഹം ആരംഭിച്ചിരിക്കുന്ന 
സ്ഥാപനമാണ് സ്താവര.

കേരളത്തിന്റെ വാണിജ്യതലസ്ഥാനമായ കൊച്ചിയില്‍ നിരവധി നിര്‍മാണ പ്രക്രിയകളാണ് ദിനം പ്രതി നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ പ്രധാനമാണ് ഫഌറ്റുകളും, വില്ലകളും. വര്‍ഷങ്ങള്‍ കടന്നുപോകുന്തോറും കൊച്ചിയിലേക്കുള്ള ആളുകളുടെ കുടിയേറ്റം വര്‍ധിച്ചുവരുകയാണ്. മെട്രോ സിറ്റി എന്ന തലത്തിലേക്ക് കൊച്ചിയുടെ വളര്‍ച്ചയും മനോഹാരിതയുമാണ് ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിന്റെ പ്രധാന ഘടകം.

കൊച്ചിയില്‍ താമസത്തിനായി എത്തുന്നവര്‍ക്ക് ഇവിടെ ഭൂമി വാങ്ങി വീടുപണിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, സ്ഥലത്തിന്റെ വിലയും, നിര്‍മാണച്ചെലവും എല്ലാം തന്നെയാണ് പ്രധാന പ്രശ്‌നങ്ങള്‍. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ ഫഌറ്റുകളാണ് ഉത്തമം. ഇന്ന് കൊച്ചിയില്‍ വളരെയധികം നിര്‍മാതാക്കളാണ് നിലവിലുള്ളത്. സാധാരണ കമ്പനികള്‍ മുതല്‍ അന്താരാഷ്ട്ര കമ്പനികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

കമ്പനികളുടെ വലുപ്പച്ചെറുപ്പം നോക്കിയല്ല ഉപഭോക്താക്കള്‍ ഫഌറ്റുകള്‍ വാങ്ങുന്നത്. ഗുണനിലവാരവും, ഉത്തരവാദത്തവും പുലര്‍ത്തുന്ന കമ്പനികളുടെ കൂടെയാണ് ഉപഭോക്താക്കള്‍ നില്‍ക്കാറുള്ളത്. കൊച്ചിയുടെ നിര്‍മാണരംഗത്തേക്ക് എത്തിയിട്ടുള്ള പുതിയ സ്ഥാപനമാണ് സ്താവര. എന്നാല്‍ ഇതിന്റെ പിന്നണി പ്രവര്‍ത്തകരാകട്ടെ വര്‍ഷങ്ങളായി കൊച്ചിയുടെ നിര്‍മാണ മേഖലക്ക് നിരവധി സംഭാവനകള്‍ നല്‍കിയവരും.

സ്താവരയുടെ ജനനം

സ്താവര എന്നത് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്, എസി ജോസഫും, പിഡബ്ല്യുഡിയില്‍ എക്‌സിക്യൂട്ടീവ് എന്‍ജിിനീയര്‍ ആയി പ്രവര്‍ത്തിച്ച രമേഷ് ദാസ് കെ എന്ന വ്യക്തിയുമാണ് സ്താവരയുടെ മുഖ്യ പങ്കാളികളും, നടത്തിപ്പുകാരും. സ്താവര എന്ന സ്ഥാപനം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം തികഞ്ഞിരിക്കുന്നു. എസി സിറ്റി എന്ന കമ്പനിയില്‍ നിന്നും പിരിഞ്ഞു വന്നതിനു ശേഷമാണ് 2015 ല്‍ ഇവര്‍ സ്താവര ആരംഭിക്കുന്നത്. എസി സിറ്റി എന്ന സ്ഥാപനത്തിന് തുടക്കമിട്ടതും എസി ജോസഫ് തന്നെയായിരുന്നു. പിന്നീടാണ് ഇദ്ദേഹത്തിന്റെ സഹോദരങ്ങളെയും, മറ്റുള്ളവരെയും കമ്പനിയില്‍ ഉള്‍പ്പെടുത്തുന്നത്.

പ്രധാനമായും വീടുകളുടെയും, ഫഌറ്റുകളുടെയും നിര്‍മാണത്തിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്താവരയുടെ പേരില്‍ നിലവില്‍ രണ്ട് ഫഌറ്റുകളാണ് പണിതുകൊണ്ടിരിക്കുന്നത്. എറണാകുളത്തുള്ള ഗിരിനഗറിലും, പൊന്നേത്ത് സൗത്ത് റോഡിലുമായിട്ടാണ് ഇവയുടെ നിര്‍മാണം നടക്കുന്നത്. എട്ട് ഫഌറ്റുകള്‍ ഉള്ള കെട്ടിടങ്ങളാണ് രണ്ട് സ്ഥലത്തും പണിതുകൊണ്ടിരിക്കുന്നത്. 1600, 1200 ചതുരശ്രയടി അളവുകളിലാണ് ഫഌറ്റുകള്‍ പണികഴിപ്പിക്കുന്നത്.

രമേഷ് ദാസ് ചെയര്‍മാനും, ജോസഫ് മാനേജിംഗ് ഡയറക്റ്ററുമായിട്ടാണ് സ്താവരയില്‍ പ്രവര്‍ത്തിച്ച് വരുന്നത്. 2005 ലാണ് ജോസഫ് നിര്‍മാണ രംഗത്ത് നിലയുറപ്പിക്കുന്നത്. നിര്‍മാതാക്കള്‍ക്ക് ഏറ്റവു അനുയോജ്യമായ കാലഘട്ടമായിരുന്നു അത് എന്നാണ് ജോസഫ് അഭിപ്രായപ്പെടുന്നത്. കാരണം ഭവന വായ്പകള്‍ക്ക് 8 ശതമാനം വരെയായിരുന്നു ബാങ്കുകള്‍ പലിശ ഈടാക്കിയിരുന്നത്. അഞ്ച് കൊല്ലത്തേക്ക് ഇത്തരത്തിലുള്ള പലിശ നിരക്കാണ് നിലവില്‍ ഉണ്ടായിരുന്നത്. നിര്‍മാതാക്കള്‍ക്ക് എല്ലാം നല്ല ബിസിനസ് നേടി തന്ന സമയമായിരുന്നു അത് എന്നും ജോസഫ് ഓര്‍ക്കുന്നു.

നിര്‍മാണമേഖലയിലേക്കുള്ള കടന്നുവരവ്

എറണാകുളം തന്നെയാണ് ജോസഫിന്റെ നാട്. തീര്‍ത്തും സാധാരണ കുടുംബത്തിലാണ് ജോസഫിന്റെ ജനനം. പൊന്നുരുണി സെന്റ് റീത്താസ് ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം അദ്ദേഹം വിദ്യാനികേതനില്‍ നിന്നും പ്രീഡിഗ്രി പാസാവുകയും ചെയ്തു. പഠനത്തിനു ശേഷം വൈകാതെ ജോസഫ് ജോലിയില്‍ പ്രവേശിക്കുകയുണ്ടായി. എറണാകുളത്ത് തന്നെയുള്ള ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ കൂടെ കണക്കെഴുത്തായിരുന്നു തൊഴില്‍. വിദ്യാഭ്യാസ ജിവിതത്തിന് അന്ത്യം കുറിക്കാന്‍ ജോസഫ് തീരുമാനിച്ചില്ല. ജോലിയില്‍ തുടര്‍ന്നു കൊണ്ട് അദ്ദേഹം ബികോം ബിരുദം നേടി.

പിന്നീട് ജോലി ചെയ്ത മറ്റൊരു സ്ഥാപനത്തില്‍ അവിടുത്തെ ഐടി വിഭാഗത്തിലേക്ക് മാറ്റം ലഭിച്ചു. അങ്ങനെ ഒരു പ്രോഗ്രാമറായി ജോസഫ് മാറുകയായിരുന്നു. തുടര്‍ന്നാണ് ഇഗ്നോയില്‍ നിന്നു കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും, ബിരുദാനന്തര ബിരുദവും കൈക്കലാക്കുന്നത്. തുടര്‍ന്ന് ഒരു ഐടി പ്രോഫഷണലിന്റെ ജീവിതമാണ് ജോസഫ് നയിച്ചത്. ഇതിന്റെ ഭാഗമായി എസി സിസ്റ്റംസ് എന്ന സോഫ്റ്റ്‌വെയര്‍ സ്ഥാപനവും ഇദ്ദേഹം ആരംഭിക്കുകയുണ്ടായി. നിലവില്‍ സ്താവര ടെക്‌നോളജീസ് എല്‍എല്‍പി എന്ന പേരിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

നിര്‍മാണ മേഖലയിലേക്കുള്ള ജോസഫിന്റെ കടന്നുവരവ് തികച്ചും അവിചാരിതമാണ്. കാരണം ഈ മേഖലക്ക് ആവശ്യമായ യാതൊരും പാരമ്പര്യവും, സിവില്‍ ബിരുദങ്ങളും ജോസഫിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. തന്റെ സഹോദരങ്ങളില്‍ ഒരാള്‍ നിര്‍മാണ രംഗത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ കണക്കുകളും കാര്യങ്ങളും നോക്കിക്കൊണ്ടിരുന്നത് ജോസഫ് ആയിരുന്നു. അങ്ങനെയാണ് നിര്‍മാണ രംഗത്തെക്കുറിച്ച് ജോസഫ് കൂടതലായും അറിയുന്നത്.

പുറത്തുനിന്നുകൊണ്ട് തന്നെ ജോസഫ് നിര്‍മാണ രംഗത്തെക്കുറിച്ച് വിശദമായി പഠിക്കുകയുണ്ടായി. അതിനുശേഷമാണ് അദ്ദേഹം 2005 ല്‍ എസി സിറ്റി എന്ന സ്ഥാപനം ആരംഭിക്കുന്നത്. എറണാകുളം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ജോസഫ് എസി സിറ്റിയിലൂടെ നടത്തിയിരുന്നത്. ബജറ്റ് ഹോംസ് ആയിരുന്നു എസി സിറ്റിയുടെ വിജയത്തിന്റെ പ്രധാന കാരണം. ജോസഫ് എസി സിറ്റി വിടുന്ന സമയം സ്ഥാപനം 25 അപ്പാര്‍ട്ട്‌മെന്റുകളുടെ പണി പൂര്‍ത്തിയാക്കിയിരുന്നു.

സ്താവരയുടെ സവിശേഷതകള്‍

നിര്‍മിതികളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ച്ചകള്‍ക്കും സ്ഥാപനത്തിന്റെ അധികാരികള്‍ തയ്യാറാകില്ല. അത് തന്നെയാണ് ഇവരുടെ വിജയത്തിന്റെ പ്രധാന കാരണം എന്നും പറയാം. നിര്‍മാണത്തിനായി ബ്രാന്‍ഡഡ് വസ്തുക്കളാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, ഭിത്തികെട്ടുന്നതിനായി ഇഷ്ടിക ഉപയോഗിക്കുന്ന ഏക ബില്‍ഡേഴ്‌സ് തങ്ങളാണെന്നും ജോസഫ് പറഞ്ഞു. സ്താവരയെ ജനങ്ങള്‍ക്കിടയില്‍ ഒരു വിശ്വസ്തസ്ഥാപനം ആക്കി മാറ്റാനുള്ള പ്രവര്‍ത്തനത്തിലാണ്. 2025 എത്തുമ്പോള്‍ എറണാകുളത്തിന് പുറത്ത് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം എന്നുള്ളതുമാണ് പ്രധാന ലക്ഷ്യം എന്ന് സ്താവരയുടെ മാനേജിംഗ് ഡയറക്റ്റര്‍ എസി ജോസഫ് പറഞ്ഞു.

കേരളത്തിലെ ബിസിനസ് സാഹചര്യങ്ങള്‍

കേരളം ഒരിക്കലും ബിസിനസിന് അനുയോജ്യമായിട്ടുള്ള സംസ്ഥാനമല്ല എന്നാണ് ജോസഫ് പറയുന്നത്. സര്‍ക്കാരിന് ലാഭകരമായിട്ടുള്ള ബിസിനസുകള്‍ക്ക് മാത്രമാണ് അവര്‍ പിന്തുണ നല്‍കുന്നത്. മാറി വരുന്ന സര്‍ക്കാരിന്റെ നയങ്ങളും ബിസിനസിനെ പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. ഒരു സര്‍ക്കാര്‍ ഭരിക്കുന്ന സമയത്ത് കൊണ്ടുവരുന്ന നിയമങ്ങള്‍ ആയിരിക്കില്ല അടുത്ത സര്‍ക്കാരിന്റെത്. ഇങ്ങനെ കൊണ്ടുവരുന്ന മാറ്റങ്ങള്‍ ബിസിനസുകാര്‍ക്ക് വളരെ വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കാറുണ്ട്.

മാത്രമല്ല നിര്‍മാണ ആവശ്യങ്ങള്‍ക്കുള്ള ലൈസന്‍സുകളും മറ്റ് അനുമതികളും ലഭിക്കുന്നതില്‍ നേരിടുന്ന കാലതാമസം വളരെ ദോഷകരമായിട്ടാണ് ബിസിനസിനെ ബാധിക്കുന്നത്. ഒരു അപ്പാര്‍ട്ട്‌മെന്റ് പണിതു തീര്‍ക്കുന്ന സമയം വേണ്ടി വരും ഇവിടെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഒരു പ്രോജക്റ്റിനായുള്ള അനുമതികള്‍ ലഭിക്കാന്‍. ഇത്തരത്തിലുള്ള കാലതാമസം ഒരു ബിസിനസുകാരന് ഒരിക്കലും ഗുണകരമാകില്ല എന്ന് ജോസഫ് പറഞ്ഞു.

ബിസിനസില്‍ മുന്നേറാന്‍

ഏതു മേഖലയിലും കഠിനാധ്വാനം പ്രധാന ഘടകമാണ്. ഒരു ബിസിനസ് തുടങ്ങി, കാര്യമായ ശ്രദ്ധ അതില്‍ നല്‍കാതിരുന്നാല്‍ വിജയം കൈവരിക്കാന്‍ ആകില്ല. നമ്മള്‍ എന്ത് അവകാശപ്പെടുന്നുവൊ അത് ജനങ്ങള്‍ക്ക് നല്‍കുക, പാഴ് വാക്കുകള്‍ ബിസിനസിന് ഗുണം ചെയ്യില്ല. ബിസിനസുകാരനെ സംബന്ധിച്ച് ഉപഭോക്താക്കളാണ് രാജാക്കന്‍മാര്‍, അതിനാല്‍ അവരോട് എല്ലായ്‌പ്പോഴും നീതി പുലര്‍ത്തുകയും വേണം. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ വിജയം സുനിശ്ചിതമായിരിക്കും.

” സ്താവരയെ ജനങ്ങള്‍ക്കിടയില്‍ ഒരു വിശ്വസ്ത സ്ഥാപനം ആക്കി മാറ്റാനുള്ള പ്രവര്‍ത്തനത്തിലാണ്. മാത്രമല്ല 2025 എത്തുമ്പോള്‍ എറണാകുളത്തിന് പുറത്ത് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം എന്നുള്ളതുമാണ് പ്രധാന ലക്ഷ്യം “

എസി ജോസഫ്
മാനേജിംഗ് ഡയറക്റ്റര്‍
സ്താവര റിയല്‍റ്റേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

Comments

comments