സ്മാര്‍ട്ട്‌ഫോണിനോട് ആസക്തി, 13 വയസുകാരന്‍ ചികില്‍സയില്‍

സ്മാര്‍ട്ട്‌ഫോണിനോട് ആസക്തി, 13 വയസുകാരന്‍ ചികില്‍സയില്‍

ടെക്‌നോളജിയോടുള്ള ആസക്തികള്‍ കാരണം നിരവധി ആളുകളാണ് ഇപ്പോള്‍ ചികില്‍സ തേടുന്നത്. കുട്ടികളിലും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ സാധാരണമാകുന്നു. 13 വയസുള്ള അമേരിക്കന്‍ ബാലന്‍ സ്മാര്‍ട്ട്‌ഫോണ്‍, വീഡിയൊ ഗെയിം തുടങ്ങിയവയുടെ അടിമയായെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇത്തരത്തില്‍ ടെക്‌നോളജികള്‍ക്ക് അടിമയാകുന്നവരെ ചികില്‍സിക്കുന്ന സ്ഥാപനമാണ് അമേരിക്കയിലെ സിയാറ്റിലില്‍ സ്ഥിതിചെയ്യുന്ന റീസ്റ്റാര്‍ട്ട് ലൈഫ്. ഇവിടെ 13 മുതല്‍ 18 വയസ് വരെയുള്ളവരെ ചികല്‍സിക്കുന്ന വിഭാഗത്തിന്റെ പേര് സെറിനിറ്റി മൗണ്ടന്‍ എന്നാണ്. സ്മാര്‍ട്ട്‌ഫോണ്‍ ആസക്തി ഇപ്പോള്‍ സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണെന്നും വരും കാലങ്ങളിലായിരിക്കും ഇതിന്റെ ഭവിഷ്യത്ത് അറിയാന്‍ പോകുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു.

Comments

comments

Categories: Life, World