Archive

Back to homepage
World

ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റ്

ഖത്തറിലെ മിസൈദ് വ്യവസായിക സിറ്റിയില്‍ ആധുനിക മാലിന്യസംസ്‌കരണ പ്ലാന്റ് തുറന്നു. ബൂം നിര്‍മാണ കമ്പനി സ്ഥാപിച്ച പ്ലാന്റിന് പ്രതിദിനം 12 ടണ്‍ അപകടസാധ്യതയുള്ള മാലിന്യങ്ങളും ആസ്പത്രി മാലിന്യങ്ങളും സംസ്‌കരിക്കാന്‍ പ്ലാന്റിന് ശേഷിയുണ്ട്. സ്വിസ് ഇറ്റാലിയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.

Movies

സ്വന്തം ആപ്പുമായി പൂനം പാണ്ഡെ

ബോളിവുഡ് നടി പൂനം പാണ്ഡെ സ്വന്തം ബ്രാന്‍ഡില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. റാസ്ര്‍ കോര്‍പ്പുമായി സഹകരിച്ച് പുറത്തിറക്കുന്ന ആപ്പില്‍ തനിക്ക് പൂര്‍ണമായ ക്രിയേറ്റിവ് സ്വാതന്ത്ര്യം ഉണ്ടെന്ന് പൂനം പറയുന്നു. തന്റെ ഏതു വിശേഷവും ആപ്പില്‍ പോസ്റ്റ് ചെയ്യും. തന്റെ വെബ്‌സൈറ്റില്‍ നിന്ന്

World

വിക്ഷേപണത്തിന്റെ 360 ഡിഗ്രി വീഡിയോ

റോക്കറ്റ് വിക്ഷേപണത്തിന്റെ 360 ഡിഗ്രി വീഡിയോ ലൈവായി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. വിആര്‍ ബോക്‌സ് ഉപയോഗിച്ച് മാത്രമേ ഈ വീഡിയോ പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയൂ. വിക്ഷേപണത്തിന്റെ അടുത്തുനിന്നുള്ള വീഡിയോ വ്യത്യസ്ത അനുഭവം നല്‍കുന്ന ഒന്നായിരിക്കുമെന്ന് നാസ പറയുന്നു.

Business & Economy Trending

യുബര്‍ഈറ്റ്‌സ് ഇന്ത്യന്‍ വിപണിയില്‍ ചുവടുവെക്കാനൊരുങ്ങുന്നു

ഈ വര്‍ഷം ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കും ബെംഗളൂരു: നടപ്പു വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ യുബര്‍ഈറ്റ്‌സ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ യുബര്‍ പദ്ധതിയിടുന്നു. ഇന്ത്യയിലേക്ക് കടക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി വിവിധ റെസ്റ്റോറന്റുകളുമായി സഹകരിക്കാനുള്ള നടപടിക്രമങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍

Top Stories

ഒരേ വിഭാഗത്തില്‍പ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് ഒറ്റ നികുതി നിരക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചന

ന്യൂഡെല്‍ഹി: ജിഎസ്ടിക്കു കീഴില്‍ നികുതി ഘടനയില്‍ വരുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഒരേ വിഭാഗത്തില്‍പ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് ഏക നിരക്ക് നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഒരേ വിഭാഗത്തില്‍ വ്യത്യസ്തയിനം ഉല്‍പ്പന്നങ്ങള്‍ക്ക് വ്യത്യസ്ത നികുതി ചുമത്തുന്നത് സങ്കീര്‍ണതകളിലേക്കും നിയമപ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. നികുതി

Business & Economy

2015-16ല്‍ ഇന്ത്യന്‍ കമ്പനികളുടെ സിഎസ്ആര്‍ ചെലവിടല്‍ 27% വര്‍ധിച്ചു

ന്യൂഡെല്‍ഹി: 2015-16 കാലയളവില്‍ ഇന്ത്യന്‍ കമ്പനികളുടെ സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി നിരീക്ഷിച്ചതായി സര്‍വെ. സാമൂഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടിയുള്ള 8,900 കോടി രൂപയുടെ വകയിരുത്തലില്‍ ഏകദേശം 92 ശതമാനത്തോളം തുകയും ഇന്ത്യന്‍ കമ്പനികള്‍ കാര്യക്ഷമമായി വിനിയോഗിച്ചിട്ടുണ്ടെന്നും

Politics Top Stories

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് 1.71 ലക്ഷത്തിന്റെ ഭൂരിപക്ഷം

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്‌ളീം ലീഗിലെ പി കെ കുഞ്ഞാലിക്കുട്ടിക്ക് 1.71 ലക്ഷത്തിന്റെ മികച്ച ഭൂരിപക്ഷം. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അഹമ്മദ് നേടിയ 1.94 ലക്ഷത്തിന്റെ ലീഡ് മറികടന്ന് റെക്കോഡ്

Market Leaders of Kerala

ജനഹൃദയങ്ങള്‍ കീഴടക്കാന്‍ സ്താവര : കൊച്ചിയെ അടുത്തറിഞ്ഞ നിര്‍മാതാക്കള്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കൊച്ചിയിലാണ്. 2005   മുതല്‍ കൊച്ചിയുടെ നിര്‍മാണ രംഗത്തെ നിറസാന്നിധ്യമായിരുന്നു ജോസഫ്, നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്നിട്ടുള്ളത്. നിര്‍മാണ രംഗത്തിന് പുത്തന്‍ സംഭാവനകള്‍ നല്‍കുന്നതിനായി അദ്ദേഹം ആരംഭിച്ചിരിക്കുന്ന സ്ഥാപനമാണ് സ്താവര.

World

പവിഴപ്പുറ്റ് സംരക്ഷണത്തിന് ചെലവ് 750 കോടി ഡോളര്‍

ഓസ്‌ട്രേലിയയുടെ ടൂറിസം മേഖലകളിലൊന്നായ ക്യൂന്‍സ്‌ലാന്‍ഡിലെ ഗ്രേറ്റ് ബാരിയര്‍ റീഫ് എന്നറിയപ്പെടുന്ന പവിഴപ്പുറ്റുകള്‍ വൃത്തിയാക്കുന്നതില്‍ സര്‍ക്കാരിനു നഷ്ടം 750 മില്ല്യണ്‍ ഡോളര്‍. ഓസ്‌ട്രേലിയന്‍ ക്ലൈമറ്റ് കൗണ്‍സില്‍ നടത്തിയ ഡെഡ്‌ലി ത്രെറ്റ് റ്റു കോറല്‍ റീഫ്‌സ് എന്ന റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണ് നിലവില്‍ സര്‍ക്കാരിനുണ്ടായിരിക്കുന്ന സാമ്പത്തികനഷ്ടത്തിന്റെ

World

നായ്ക്കളേയും പൂച്ചകളേയും കൊല്ലുന്നതിന് തായ്‌വാനില്‍ വിലക്ക്

ഭക്ഷണത്തിനായി നായ്ക്കളേയും പൂച്ചകളേയും കൊല്ലുന്നതിന് വിലക്കേര്‍പ്പെടുത്തി തായ്‌വാന്‍. ചൊവ്വാഴ്ചയാണ് തായ്‌വാനിലെ പാര്‍ലമെന്റ് നായ്ക്കളുടേയും പൂച്ചകളുടേയും മാംസം വില്‍ക്കുന്നതും ഭക്ഷിക്കുന്നതും തടഞ്ഞുകൊണ്ട് മൃഗസംരക്ഷണനിയമം ഭേദഗതി ചെയ്തത്. നിയമം കര്‍ശനമായി പാലിക്കാത്ത പക്ഷം 1,640 മുതല്‍ 8,200 ഡോളര്‍ വരെ പിഴയായി ഈടാക്കും. രാജ്യത്തിന്റെ

FK Special

ബ്രാന്‍ഡഡ് ഹോസ്റ്റല്‍ രംഗം വളര്‍ച്ചയില്‍

2008ല്‍ ആരുഷ ഹോംസ് എന്ന പേരില്‍ ആദ്യത്തെ ഹോസ്റ്റല്‍ ചെന്നൈയില്‍ തുറക്കുമ്പോള്‍ ഇന്ത്യന്‍ റിയല്‍റ്റി വിപണിയിലെ അധികമാരും കൈവെച്ചിട്ടില്ലാത്ത ഒരു വിപണിയിലേക്കാണ് താന്‍ കടന്നു ചെല്ലുന്നതെന്ന് സത്യനാരായണ വെജെല്ലയ്ക്ക് അറിവുണ്ടായിരുന്നില്ല. ഓഫീസ് സ്‌പേസുകള്‍, റെസിഡെന്‍ഷ്യല്‍ ഹൗസിംഗുകള്‍, വെയര്‍ഹൗസിംഗുകള്‍ എന്നിവയിലേക്കെല്ലാം റിയല്‍ എസ്റ്റേറ്റ്

FK Special Life World

എല്ലാ കലകളും ഒരുമിച്ച് പകര്‍ന്നു നല്‍കുകയാണ് കോഴിക്കോട്ടുകാരി മിനിജ

നൃത്തവും സംഗീതവും ചിത്രരചനയുമെല്ലാം ഒരുമിച്ച് സൗജന്യമായി പഠിക്കണമെങ്കില്‍ മിനിജയുടെ ചേലപ്രം ബദിരൂരിലെ കോവാണ്ടടത്തില്‍ വീട്ടിലെത്തിയാല്‍ മതി. അറിയാവുന്ന എന്തും ആര്‍ക്കും പകര്‍ന്നു നല്‍കാനായി ഒരു ടീച്ചര്‍ അവിടെ എന്നും ഉണ്ട്. പ്രതിഫലം ഒന്നും തന്നെ പ്രതീക്ഷിക്കാതെ. ബദിരൂരുകാരുടെ മിനിജ ടീച്ചര്‍. സംഗീതം

Life World

സ്മാര്‍ട്ട്‌ഫോണിനോട് ആസക്തി, 13 വയസുകാരന്‍ ചികില്‍സയില്‍

ടെക്‌നോളജിയോടുള്ള ആസക്തികള്‍ കാരണം നിരവധി ആളുകളാണ് ഇപ്പോള്‍ ചികില്‍സ തേടുന്നത്. കുട്ടികളിലും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ സാധാരണമാകുന്നു. 13 വയസുള്ള അമേരിക്കന്‍ ബാലന്‍ സ്മാര്‍ട്ട്‌ഫോണ്‍, വീഡിയൊ ഗെയിം തുടങ്ങിയവയുടെ അടിമയായെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ ടെക്‌നോളജികള്‍ക്ക് അടിമയാകുന്നവരെ ചികില്‍സിക്കുന്ന സ്ഥാപനമാണ് അമേരിക്കയിലെ

Life Women

ഇന്ത്യയില്‍ സിസേറിയനുകള്‍ പെരുകുന്നു

സിസേറിയന്‍ പ്രസവങ്ങളില്‍ വര്‍ധനവിന് സാക്ഷ്യം വഹിച്ച് ഇന്ത്യ. സുഖപ്രസവത്തിന് സങ്കീര്‍ണ്ണതകള്‍ അനുഭവപ്പെടുന്ന ഘട്ടങ്ങളില്‍ മാത്രമാണ് സാധാരണയായി സിസേറിയനുകള്‍ നിര്‍ദ്ദേശിക്കാറുള്ളത്. എന്നാല്‍ ദ്രുതവേഗത്തിലാണ് 15 ശതമാനത്തിന്റെ വര്‍ധനവ് സംഭവിച്ചിരിക്കുന്നത്. വൈകിയുള്ള വിവാഹമാണ് ഇതിന് കാരണമെന്നാണ് ഗൈനക്കോളജിസ്റ്റുകള്‍ പറയുന്നത്. നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരേ രീതിയിലാണ്

Auto World

റോള്‍സും റോയ്‌സും ചേര്‍ന്നപ്പോള്‍

ലോകത്ത് ഏറ്റവും പ്രചാരം നേടിയ ആഡംബര കാറുകളിലൊന്നാണ് റോള്‍സ് റോയ്‌സ്. രണ്ടു പ്രതിഭകളുടെ സംഗമമാണ് ആ വമ്പന്‍ ബ്രാന്‍ഡിന്റെ പിറവിയിലേക്ക് നയിച്ചത്. ഫ്രെഡറിക് ഹെന്‍ട്രി റോയ്‌സും ചാള്‍സ് സ്റ്റിയുവര്‍ട്ട് റോള്‍സുമാണവര്‍. ഇംഗ്ലണ്ടില്‍ ജനിച്ച ഫ്രെഡറിക് റോയ്‌സ് നിരവധി ജോലികള്‍ നോക്കിവന്നു. ഒടുവില്‍