ഉത്തര കൊറിയയോട് തന്ത്രപരമായി പുലര്‍ത്തിയിരുന്ന ക്ഷമയുടെ കാലം കഴിഞ്ഞു: മൈക്ക് പെന്‍സ്

ഉത്തര കൊറിയയോട് തന്ത്രപരമായി പുലര്‍ത്തിയിരുന്ന ക്ഷമയുടെ കാലം കഴിഞ്ഞു: മൈക്ക് പെന്‍സ്

സോള്‍: ഉത്തര കൊറിയയോട് തന്ത്രപരമായി യുഎസ് പുലര്‍ത്തിയിരുന്ന ക്ഷമയുടെ കാലം അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. തിങ്കളാഴ്ച നടത്തിയ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനിത്തിനിടെ ക്യാംപ് ബോണിഫസില്‍വച്ച് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദക്ഷിണ കൊറിയയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ വാഷിംഗ്ടണിന്റെ പ്രതിജ്ഞാബദ്ധത ഇളക്കാനാവാത്തതാണെന്നും മൈക്ക് പെന്‍സ് പറഞ്ഞു.

ഉത്തര കൊറിയ നിരന്തര പ്രകോപനം സൃഷ്ടിച്ചു മേഖലയെ സംഘര്‍ഷ ഭരിതമാക്കുന്നതിനിടെയാണു ഞായറാഴ്ച മൈക്ക് പെന്‍സ് ദക്ഷിണ കൊറിയയിലെത്തിയത്. ഉത്തര കൊറിയ-ദക്ഷിണ കൊറിയ അതിര്‍ത്തിയിലുള്ള കൊറിയന്‍ ഡീ മിലിട്ടറൈസ്ഡ് സോണ്‍(DMZ) മൈക്ക് പെന്‍സ് സന്ദര്‍ശിച്ചു. 250 കി.മി. നീളവും നാല് കി.മി. വീതിയുമുള്ള ഡീ മിലിട്ടറൈസ്ഡ് സോണില്‍ സൈനിക സുരക്ഷാ പോസ്റ്റുകളും പ്രതിരോധ സംവിധാനങ്ങളുമുണ്ട്. 1953-ലാണ് ഡീ മിലിട്ടറൈസ്ഡ് സോണ്‍ നിലവില്‍ വന്നത്.

അതിനിടെ ഞായറാഴ്ച ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടു. അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതെന്നും വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

Comments

comments

Categories: World